പ്രതിയെപിടികൂടാനെത്തിയ പൊലീസ് സംഘത്തെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം

നെയ്യാറ്റിൻകര:  സ്വര്‍ണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിൻതുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം.  എസ്.ഐയും കൂടെ രണ്ടു  സിവിൾ പൊലീസും  സഞ്ചരിച്ച ബൈക്കിന് പിന്നിൽ  കാറിടിച്ച് കൊലപ്പെടുത്താനാണ്  ശ്രമംനടത്തിയത്  നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ  എസ്. ഐ അക്ഷയ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ, ആൻ്റണി, എന്നിവർക്കാണ് പരിക്കേറ്റ്. മൂന്ന് പേരെയും നെയ്യാറ്റിൻകര നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം. പ്രതികൾ നെയ്യാറ്റിൻകര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു.  പ്രതികൾ സഞ്ചരിച്ച…

Read More

ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി മന്ത്രി

കാസർകോട്: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. ദേലംപാടി പഞ്ചായത്ത് കണ്ണംകോൽ ഉന്നതിയിലെ സിജാകുമാരിക്ക് തിരുവനന്തപുരത്തെ ഓഫീസിൽവെച്ച് മന്ത്രി ലാപ്ടോപ്പ് കൈമാറി. തുടർപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടിൽ പ്രത്യേക പഠനമുറി നിർമിച്ചുനൽകുമെന്നും മന്ത്രി ഉറപ്പുനൽകി. മലവേട്ടുവ വിഭാഗത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യയാളാണ് സിജാകുമാരി. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ബി.എ. സോഷ്യൽ സയൻസിൽ ഒന്നാം സ്ഥാനത്തോടെയാണീ മിടുക്കി വിജയിച്ചത്. ബി.എഡ്. പഠനം…

Read More

അദാനി കാട്ടിയത് മര്യാദകേട്, പ്രതിപക്ഷം വിഴിഞ്ഞത്തെ പ്രതിസന്ധിയിലാക്കരുത്- വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതിപക്ഷത്തെ വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കരുതെന്നും ഓഹരിക്കൈമാറ്റം ബിസിനസ് തർക്കമായി മാത്രം കാണേണ്ടതാണെന്നും എസ്എൻഡിപി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിൽ എഴുതിയ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.വിഴിഞ്ഞത്തിന്റെ പേരിൽ രാഷ്ട്രീയ പോര് ഉണ്ടാകരുതെന്നും വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി സർക്കാരും ഉമ്മൻ ചാണ്ടി സർക്കാരും വിഴിഞ്ഞത്തിനുവേണ്ടി എടുത്തിട്ടുള്ള നിലപാടുകളും വെള്ളാപ്പള്ളി നടേശൻ എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി ഇരു സർക്കാരുകളും…

Read More

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം’; സതീശൻ ഉമ്മാക്കി കാണിക്കേണ്ടെന്നും എം.എം മണി

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന.കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, മണി പറഞ്ഞു.താമസിക്കുന്ന സ്ഥലം 150 വർഷം…

Read More

പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം

ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഒരു ‘മെഗാ പഞ്ചവാദ്യം’ അരങ്ങേറാൻ ഒരുങ്ങുന്നു. ലോക റെക്കോർഡിലേക്ക് വരെ വഴിതുറന്നേക്കാവുന്ന ഒരുദ്യമത്തിലേയ്ക്കാണ് ഫൗണ്ടേഷൻ മുന്നിട്ടിറങ്ങുന്നത്. ഈ സാംസ്കാരിക വിപ്ലവത്തിന് പിന്നിൽ ജാതി-മത-പ്രായഭേദമന്യേയുള്ള സ്ത്രീശക്തിയുടെ ഒത്തുചേരലാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവരെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകും. ഈ മഹാസംരംഭത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെട്ട് ഇതിനകം പേര് രജിസ്റ്റർ ചെയ്ത പഠിതാക്കളുടെയും കലാകാരികളുടെയും ആദ്യ യോഗം…

Read More

വൈദ്യുത കട്ട് എത്രനാൾ തുടരുമെന്ന് പറയാൻഉ കഴിയില്ല-മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാള്‍ തുടരേണ്ടിവരുമെന്ന് അറിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി‌ ജോസഫ്. മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടിയെന്നും മന്ത്രി വ്യക്തമാക്കി. . ‘കൈമാറ്റ വ്യവസ്ഥയില്‍ വാങ്ങിയ വൈദ്യുതി തിരിച്ചുനല്‍കേണ്ട ബാദ്ധ്യതയുണ്ട്. കൂടാതെ കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയും കുറഞ്ഞു. ഭരണം പരാജയമാണെന്ന് പറയുന്നത് ശരിയല്ല. ഇടത് സർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിട്ടുണ്ട്. ബാറ്ററി സ്റ്റോറേജ് വർദ്ധിപ്പിക്കും’- മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പവർകട്ട്…

Read More

വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ വിവാഹമോചന ഹരജി സമര്‍പ്പിച്ചിരുന്ന മകള്‍ക്ക്, വിവാഹമോചന ഉത്തരവ് മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിലും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിച്ച സായുധ സേനാ ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. ജസ്റ്റിസ് എസ് മനുവും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂര്‍ എരുവട്ടി സ്വദേശിനിയായ യുവതിയ്ക്കാണ് അനുകൂലമായ വിധി. അന്തരിച്ച മുന്‍…

Read More

‘സമഗ്ര 2026’ എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ചു നടത്തുന്ന സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കാൻ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (KSBCDC) ആവിഷ്കരിച്ച ഏറ്റവും പുതിയ പദ്ധതി’സമഗ്ര 2026′. ജൂലൈ 23 വ്യാഴാഴ്ച, എറണാകുളം പള്ളുരുത്തിയിലുള്ള എസ്.എൻ. ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  വി. ഡി. സതീശൻ  ഉൽഘാടനം ചെയ്യും. സമഗ്ര 2026 ന്റെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പ് മേധാവികളുടെ ഒരു…

Read More

തീരജ്വാല” മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്കി

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നില്‍ തീരജ്വാല അംഗങ്ങള്‍ വിശദീകരിച്ചു. ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാന്‍ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും പിന്‍വലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ, അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ തുരങ്കപാത ജനവാസമേഖലയില്‍ നിന്നും…

Read More

ഗണേശോത്സവ പുരസ്‌കാരം

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെംപിൾ ട്രസ്റ്റ്, ഗണേശോത്സവ സമിതി കേരളം എന്നിവയുടെ നേതൃത്വത്തിൽ ഗണേശോത്സവം 2026 സ്വാഗതസംഘം കമ്മിറ്റിയും പുരസ്‌ക്കാരവിതരണവും നടന്നു. അനർട്ട് മുൻഡയറക്ട്ടർ ഡോ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി വി ശാന്തകുമാർ എം എൽ എയിൽ നിന്നും ആഴിമല ശിവക്ഷേത്രം ജനറൽ സെക്രട്ടറിയും എസ്എൻഡിപിയോഗം യൂത്ത്മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറിയുമായ വിജേഷ് ആഴിമല പുരസ്‌കാരം ഏറ്റുവാങ്ങുന്നു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സ്വാമി അഗസ്ത്യശ്രീ രാജവൈദ്യമോഹനന്ദസരസ്വതി,കിഴക്കില്ലം രാജേഷ്നമ്പൂതിരി ,ഡോ രാധാകൃഷ്ണൻ എന്നിവർ…

Read More