തിരുവനന്തപുരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ചു നടത്തുന്ന സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കാൻ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (KSBCDC) ആവിഷ്കരിച്ച ഏറ്റവും പുതിയ പദ്ധതി’സമഗ്ര 2026′. ജൂലൈ 23 വ്യാഴാഴ്ച, എറണാകുളം പള്ളുരുത്തിയിലുള്ള എസ്.എൻ. ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി. ഡി. സതീശൻ ഉൽഘാടനം ചെയ്യും. സമഗ്ര 2026 ന്റെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പ് മേധാവികളുടെ ഒരു യോഗം ബഹുമാനപ്പെട്ട പട്ടിക ജാതി , പട്ടിക വർഗ , പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിളിച്ചു കൂട്ടിയ യോഗം സെക്രെട്ടറിയേറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്നു .വിവിധ വകുപ്പുകളുടെ മികച്ച ഏകോപനത്തിലൂടെ സർക്കാരിന്റെ സേവനങ്ങൾ ഏറ്റവും താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് മന്ത്രി അറിയിച്ചു