ആക്രി പെറുക്കാനെത്തി, സ്വർണമാലയും ഫോണും കവരാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി വീട്ടമ്മ
വൈക്കം: ആക്രി പെറുക്കാനെന്ന വ്യാജേന എത്തിയ ശേഷം സ്വർണമാലയും ഫോണും മോഷ്ടിക്കാൻ ശ്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ. കവർന്ന സാധനങ്ങളുമായി ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ സ്വദേശി റഹിമിനെ(40) ആണ് ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60) പരിസരവാസികളുടെ സഹായത്തോടെ പിടികൂടിയത്. മുച്ചക്ര വാഹനത്തിലാണ് ഇയാൾ ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേന എത്തിയത്. പേരക്കുട്ടിയുടെ സ്വർണമാലയും വീട്ടിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മൂന്നാംപിറന്നാൾ സമ്മാനമായി കുട്ടിയുടെ പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ നൽകിയതായിരുന്നു മാല. ചൊവ്വാഴ്ച രാവിലെ മകൾ മനീഷയും കൊച്ചുമകളും…