കോഴിക്കോട് കാട്ടുപന്നി ആക്രമണം ; വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ , കട്ടിപ്പാറയിൽ 59-കാരന് പരിക്ക്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലിരുന്ന് പത്രം  വായിച്ചുകൊണ്ടിരുന്ന  എം.കെ.അബ്ദുൽ ഖാദറി(59)നെ കാട്ടുപന്നി കുത്തി പരുക്കേറ്റത്. ഓടിയെത്തി കുത്തി പരുക്കേല്‍പ്പിച്ചത്. ഇദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് കാട്ടുപന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റ് അബ്ദുല്‍ ഖാദര്‍ പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി: അന്വേഷണം

കണ്ണൂർ: തലശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അ‌ർദ്ധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ സമാനമായി ചിൽഡ്രൻസ് ഹോമിൽ നിന്ന പുറത്തുപോയി പിന്നീട് പൊലീസ് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റുമൂന്നുപേരും പോയതെന്നാണ് വിവരം. പെൺകുട്ടികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും…

Read More

മഞ്ഞക്കുറ്റികളുടെ പേടി മാറിയപ്പോൾ എത്തിയത് പിങ്ക് കുറ്റികൾ, ഒന്നും ചെയ്യാതെ സർക്കാർ

തുറവൂർ: തീരദേശ ജനങ്ങളുടെ നെഞ്ചിലെ കനലായി മാറിയിരിക്കുകയാണ് റോഡ് വികസനത്തിനായി സ്ഥാപിച്ച പിങ്ക് കുറ്റികൾ. മാരാരിക്കുളം മുതൽ ചെല്ലാനം വരെയും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയും സർക്കാർ നൽകിയ മാപ്പിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയാണ് പിങ്ക് കുറ്റികൾ സ്ഥാപിച്ചത്. കുറ്റികൾ സ്ഥാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലമുടമകളുടെ മേൽവിലാസം, സർവേ നമ്പർ, ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തിയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. വീട്ടിലും മുറ്റത്തും പറമ്പിലുമെല്ലാം പിങ്ക് കുറ്റികൾ സ്ഥാപിച്ചതോടെ ഭൂവുടമകൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ…

Read More

പകൽ പോലും ഇഴജന്തുക്കളുടെ ശല്യമുള്ളയിടം, പേടിച്ച് വഴിനടക്കാതെ നാട്ടുകാർ

പാറശാല: തവളയില്ലാക്കുളം നവീകരിക്കാതെ നാശോന്മുഖമായ അവസ്ഥയിൽ. കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് കുളവാഴകൾ കൊണ്ട് നിറഞ്ഞെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി കുളവാഴകൾ മുഴുവൻ തള്ളിമാറ്റി കുളം വൃത്തിയായിനാട്ടുകാർക്കായി വിട്ടുകൊടുത്തു. എന്നാൽ ഇപ്പോൾ വീണ്ടും കുളവാഴയുടെ പിടിയിലായ കുളത്തെ വൃത്തിയാക്കി സംരക്ഷിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കുളത്തിന് സമീപത്തെ പാറശാല തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഗുരുവായൂരപ്പനുമായി സാദൃശ്യമുണ്ടെന്നത് കൊണ്ട് തവളയില്ലാക്കുളവും ഏറെ പ്രശസ്തമാണ്. കാലങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നടന്ന ഒരു യജ്ഞമാണ് കുളത്തിന്റെ നാമകരണത്തിന്…

Read More

മെസിയുടെ പേരിലെ തട്ടിപ്പ്; ഒരേസമയം അഞ്ചിടങ്ങളിൽ റെയ്‌ഡ്

കൊച്ചി: മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസെടുത്ത് എസ്‌ഐടി. കളമശേരി സ്റ്റേഷനിൽ ഇന്നലെയാണ് കേസ്‌ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് പരിപാടി സ്‌പോൺസർ ചെയ്‌ത റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റെയ്‌ഡ്. ഇന്ന് പുലർച്ചെ രണ്ട് മണി മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. ഒരേസമയം കൊച്ചിയിലും വയനാട്ടിലും അടക്കം അഞ്ചിടത്താണ് റെയ്‌ഡ് നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഫുട്ബാൾ ഇതിഹാസം മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് 549.22 കോടിയുടെ…

Read More

ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം

തൃശൂർ: ഗുരുവായൂ‌ർ ഏകാദേശിക്ക് കണ്ണനുമുന്നിൽ തെളിയിക്കുന്ന ‘കോടതി വിളക്ക്’ പുനർനാമകരണം ചെയ്ത് ‘നീതിവിളക്ക്’ എന്നാക്കി. ഏകാദശി കാലത്തെ ഒരാഴ്ച നീളുന്ന ചടങ്ങിന്റെ ഭാഗമാണ് വിളക്ക് തെളിയിക്കൽ. ഇത് വർഷങ്ങളായി ഗുരുവായൂർ ദേവസ്വം ബോർഡാണ് നടത്തി വരുന്നത്. ഈ പരിപാടിയിൽ വിവിധ സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കാറുണ്ട്. ഇതിൽ ഉൾപ്പെട്ടിരുന്ന ചടങ്ങാണ് ‘കോടതി വിളക്ക്’. ഇതിന് 100 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. കോടതിവിളക്കെന്ന പേരിൽ ഈ ചടങ്ങ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് പുനർനാമകരണം ചെയ്തത്. കോടതിവിളക്ക് എന്ന പേരിന്…

Read More

കോച്ചിംഗ് സെന്ററുകൾക്ക് വൻ തുക കൊടുക്കേണ്ട; നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകാൻ സർക്കാർ

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച ‘മുകുളം’ എ ഐ അധിഷ്ഠിത പോർട്ടൽ ജവഹർ സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ ഫലപ്രദമായി സ്‌കൂളുകളിൽ നടപ്പാക്കണമെന്നും മന്ത്രി…

Read More

ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തത് ചോദ്യംചെയ്തു: വയോധികനെ കെഎസ്ആർടിസി ഡ്രൈവർ കയ്യേറ്റം ചെയ്തതായി പരാതി

കൊല്ലം: കൊട്ടാരക്കരയിൽ ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തത് ചോദ്യംചെയ്തതിന് കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പെരിനാട് ഇടവട്ടത്തുചേരിയിൽ അപ്പുക്കുട്ടൻപിള്ളയാണ് പരാതി നൽകിയത്. ഡ്രൈവർ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി. ബുധനാഴ്ച കൊട്ടാരക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്നു അപ്പുക്കുട്ടൻപിള്ളയും ഭാര്യ രാധമ്മയും. മാമൂട് ജംഗ്ഷനിൽ രാധമ്മ ഇറങ്ങുന്ന സമയം ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയും പിന്നാലെ രാധമ്മ നിലത്തുവീഴുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവ് അപ്പുക്കുട്ടൻപിള്ളയെ ഡ്രൈവർ കൈയ്യേറ്റം ചെയ്യാൻ…

Read More

തിയേറ്ററുകളിൽ ഇനി 99 രൂപയ്ക്ക് പോപ്‌കോൺ; മിന്നൽ പരിശോധനയ്ക്ക് പിന്നാലെ നടപടി

കൊച്ചി: സിനിമാ തിയേറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്മെന്റുകൾ അറിയിച്ചു. തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയ്ക്ക് പിന്നാലെയാണ് തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് നൽകുന്നതിനൊപ്പം സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനും മൂന്ന് കഫേകൾക്കെതിരെ കേസെടുത്തു….

Read More

വീണ്ടും മുകളിലേക്ക്; സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 14,​040 രൂപയായി. പവന് 240 രൂപ കൂടി 1,​12,​320 രൂപയായി. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരമായതോടെ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,​12,​080 രൂപയായിരുന്നു വില. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ക്രൂ​ഡോ​യി​ൽ​…

Read More