രണ്ടാഴ്ചയ്ക്കിടെ നിറുത്തിയത് 100ഓളം ബസുകൾ

തൃശൂർ: ഡീസൽ വിലവർദ്ധനവും പ്രിയദർശിനി സൗജന്യയാത്രയും കാരണം ജില്ലയിലെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ നൂറോളം ബസ് സർവീസുകളാണ് നിറുത്തിവച്ചത്. ഇതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 1300ൽ നിന്ന് 1200ആയി കുറഞ്ഞു. ഞായറാഴ്ചകളിൽ മിക്ക റൂട്ടുകളിലും സർവീസുകൾ പൂർണമായും മുടങ്ങുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. നഷ്ടം കാരണമാണ് ഞായറാഴ്ചകളിൽ സർവീസ് നടത്താത്തതെന്നാണ് ബസുടമകളുടെ വാദം. നിലവിൽ ലാഭകരമായ ട്രിപ്പുകൾ മാത്രമാണ് പലരും ഓടിക്കുന്നത്. 6ട്രിപ്പുകൾ ഉണ്ടായിരുന്ന പല ബസുകളും സർവീസ് നാലായും,4 ട്രിപ്പുകൾ…

Read More

ഇരുനില കെട്ടിടം ഉയർത്തവേ അടുത്ത കെട്ടിടത്തിലേക്ക് ചരിഞ്ഞു

കൊച്ചി: അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ഇരുനില കെട്ടിടം സമീപത്തെ ബഹുനില കെട്ടിടത്തിലേക്ക് ചരിഞ്ഞു. എറണാകുളം എം.ജി റോഡിൽ വുഡ് ലാൻഡ്സ് ജംഗ്ഷന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ അടിത്തറ ഒരടിയോളം ഉയർത്തിയപ്പോൾ ജാക്കിതെന്നി അടുത്തുള്ള എൻസൈൻ ബിൽഡിംഗിലേക്ക് ചരിയുകയായിരുന്നു. കേരള ഗ്രാമീൺബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബിൽഡിംഗിൽ കെട്ടിടംഉടമ എസ്. ദിവ്യയും മാതാവ് കുമാരിയും താമസിക്കുന്നുമുണ്ട്. ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെനില ഭാഗികമായി തകർന്നു. ഇഖ്ബാൽ…

Read More

ബൈക്കിലിരുന്ന് കുട നിവർത്തി റോഡിൽ തലയടിച്ച് വീണ 68കാരിക്ക് ദാരുണാന്ത്യം

കൊച്ചി: മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടിൽ രത്‌നമാണ് (68) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു മരണം. ജൂൺ 28ന് മകൻ സന്ദീപുമൊത്ത് യാത്രചെയ്യുമ്പോൾ പച്ചാളത്ത് വച്ചായിരുന്നു അപകടം. യാത്രയ്ക്കിടെ മഴ പെയ്തപ്പോൾ രത്‌നം കുട നിവർത്താൻ ശ്രമിച്ചത് മകൻ അറിഞ്ഞില്ല. വേഗതയിൽ പോകുന്ന ബൈക്കിൽ കുട തുറക്കുമ്പോഴുണ്ടാകുന്ന ശക്തമായ വായുസമ്മർദ്ദം…

Read More

കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചകരെ കൊണ്ട് പൊറുതിമുട്ടി

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് യാചകർ കൈയടക്കുന്നു, സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലേക്ക് മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ബസുകൾ നിറുത്തുന്നിടത്തെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി മയക്കത്തിനെത്തുന്ന യാചക സംഘം രാവിലെയും മടങ്ങാത്തത്. മതിയായ വസ്ത്രം ഇല്ലാതെയാണ് പലരും വെയിറ്റിംഗ് ഷെഡിൽ കിടക്കുന്നത്. യാത്രക്കാർ നോക്കിനിൽക്കെ റോഡരികിൽ മൂത്രം ഒഴിക്കുന്നതും പതിവാണ്. ഇതോടെ കോളേജ് ജംഗ്ഷനിൽ ബസിറങ്ങാനും സ്റ്റോപ്പിൽ നിൽക്കാനും പെൺകുട്ടികൾ മടിക്കുകയാണ്. സന്ധ്യയോടെയാണ് യാചകർ വെയിറ്റിംഗ് ഷെഡിൽ തമ്പടിക്കുന്നത്. ഇരിപ്പിടങ്ങളിലും…

Read More

നെയ്യാറ്റിൻകരയിൽ പ്ലാസ്ടിക് മയം

നെയ്യാറ്റിൻകര: നഗരസഭാ പ്രദേശം മുഴുവൻ പ്ളാസ്ടിക് മയം. പ്ലാസ്ടിക് മുക്ത നഗരസഭയെന്ന് വികസന രേഖയിൽ പറയുമ്പോഴും നെയ്യാറ്റിൻകര ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾ ഉപയോഗിക്കുന്നത് പ്ളാസ്ടിക് സാധനങ്ങളാണ്. ഇവ നിയന്ത്രിക്കാനോ പിടിച്ചെടുക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല. റോഡരുകിലും പൊതുസ്ഥലത്തും ഉപയോഗിച്ച് കഴിഞ്ഞ പ്ളാസ്ടിക് ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കിടയാകുമെന്ന സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും നഗരസഭ ഹെത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്ലാസ്ടിക് ഫ്ലക്സ് ബോർഡുകളും നഗരസഭാ പ്രദേശത്ത് വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഫ്ലക്സ് പരസ്യ ബോർഡുകളും അധികൃതർ പിടിച്ചെടുക്കുകയോ…

Read More

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്; പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയനവർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ വേണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും പരിഗണിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ഉറപ്പുനൽകി. എൻ.എച്ച്.എം പദ്ധതികളുടെ അവലോകനത്തിനായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സജ്ജമാണെന്ന് കെ.മുരളീധരൻ പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിനുള്ള 150…

Read More

കടത്തനാട് ലേബർ സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി പിടിയിലായി

കോഴിക്കോട്: വൻവിവാദങ്ങൾക്ക് കാരണമായ കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ റെനീഷ് പിടിയിൽ. കോട്ടയം പാലയിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. സൊസൈറ്റിയുടെ മുൻ ഡയറക്‌ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്ന സംശയത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കുൾപ്പെടെ വ്യാപിപ്പിച്ചിരുന്നു. 2.16 കോടിയുടെ വൻക്രമക്കേടാണ് കടത്തനാട്ട് ലേബർ സൊസൈറ്റിയിൽ നടന്നത്. സഹകരണസംഘം ഓഡിറ്റ് ജോയിന്റ് ഡയറക്‌ടർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്….

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേർക്ക് പുതുജീവനേകും,​ ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പൊലീസ്. ‘KL05BB 5596 ‘ എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോകുന്നത്. ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിഷ്ണു മരിച്ചത്. ജൂലായ് ആറിന് തലവേദനയെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം…

Read More

തൂഫാൻ പരിശോധനയ്ക്കിറങ്ങിയത് അടിച്ചുഫിറ്റായി; പൊലീസ് സംഘത്തെ പിന്തുടർന്ന് തടഞ്ഞ് വനിതാ ഓട്ടോ ഡ്രൈവർ

പത്തനംതിട്ട: അപകടമുണ്ടാകുന്ന തരത്തിൽ മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഡ്രൈവർ പ്രിയേഷിനെതിരെ കേസെടുത്തു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണിവർ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനയ്ക്കിറങ്ങിയതായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പിന്തുടർന്ന് സംഘത്തെ തടയുകയായിരുന്നു. പത്തനംതിട്ട നഗരത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മൈലപ്ര ഭാഗത്തുനിന്നുവന്ന പൊലീസ് ജീപ്പ് പലപ്രാവശ്യം മറ്റ് വാഹനങ്ങളെ ഇടിക്കാൻ…

Read More

മദ്യത്തിന് അധികപണം ഈടാക്കുന്നത് തടയാൻ സർക്കാർ; ജീവനക്കാരുടെ വേതനം 25ശതമാനം വർദ്ധിപ്പിച്ചു, ബാറുകളിൽ കർശന നിയന്ത്രണം

ചെന്നൈ: സർക്കാർ മദ്യഷാപ്പുകളിൽ വിലയേക്കാൾ പത്ത് രൂപ കൂടുതൽ വാങ്ങി ജനങ്ങളെ പറ്റിക്കുന്നത് തടയാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ. വർഷങ്ങളായി നടക്കുന്ന നിയമവിരുദ്ധ പണപ്പിരിവ് അവസാനിപ്പിക്കാനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. ടാസ്മാക് ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനം വർദ്ധനവാണ് ടിവികെ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന് പുറമെ ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉറപ്പാക്കും. അധികപ്പണം ഈടാക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അത്തരം ജീവനക്കാരെ ഉടനടി സസ്‌പെൻഡ് ചെയ്യുമെന്നും എക്‌സൈസ് മന്ത്രി വിഘ്‌നേഷ്…

Read More