ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും. പ്രോസിക്യൂഷന്റെ ഹർജി അംഗീകരിച്ചാണ് തീരുമാനം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് കോടതിയുടെ നീക്കം. കേസിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തത്.   ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ…

Read More

പൊലീസില്‍ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതല്‍ പരിഷ്‌ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും

  സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്.എച്ച്.ഓ) മുതല്‍ മുകള്‍ത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്ന നിലവിലെ ഘടനയില്‍ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നവീകരണം…

Read More

എംവി ഗോവിന്ദന്‍ കമ്യൂണിസ്റ്റല്ല, അധികപ്പറ്റ്, കസേരയിലിരുന്ന് ആളാകാതെ വായടക്കുന്നതാണ് നല്ലത്, നാണമുണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് പോകണം: സുധാകരന്‍

  ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമര്‍ശനവുമായി സി പി എം മുന്‍ നേതാവും അമ്പലപ്പുഴ എം എല്‍ എയുമായ ജി സുധാകരന്‍. എം വി ഗോവിന്ദന്‍ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരന്‍, ഗോവിന്ദന്റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജന്‍ പാര്‍ട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി സുധാകരന്‍, തെറ്റ് പറ്റിയാല്‍…

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരന്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുനെല്‍വേലി സ്വദേശിയായ ഏഴുവയസുകാരന്‍ യാഷ് വാന്‍ ആണ് അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് കുട്ടിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് ബന്ധുക്കള്‍ സന്നദ്ധതയറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് റോഡുമാര്‍ഗമാണ് അവയവങ്ങള്‍ എത്തിക്കുന്നത്. ഇതിനായി പൊലീസ് ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കി. സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സിടിച്ച് യാഷ് വാന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രണ്ട് കിഡ്നി,…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണം തട്ടിയ കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

  തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂര്‍ നെല്ലിവിള ജയഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവും(28) സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. കേസില്‍ അറസ്റ്റിലായ പ്രതി പനങ്ങോട് സ്വദേശി സിന്ധുകുമാരി (53)യുടെ പങ്ക് കത്തെഴുതിവച്ച ശേഷമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ജു ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. പ്രതി സിന്ധുകുമാരിയെ…

Read More

ജോലിഭാരം ഏറ്റെടുക്കാന്‍ പറ്റാത്തവര്‍ ഒഴിഞ്ഞുപോകും, പുതിയ ആളുകളെ നിയമിക്കും- കെ. മുരളീധരന്‍

തിരുവനന്തപുരം: തന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. താന്‍ രാത്രി 12 മണി വരെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ആളാണെന്നും അത്രയും സമയം ഇരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ചിലര്‍ സ്വയം ഒഴിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു. ജോലിഭാരം ഏറ്റെടുക്കാന്‍ പ്രയാസമുള്ളവര്‍ ഒഴിഞ്ഞുപോകുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് അവര്‍ സ്വയം പിരിഞ്ഞുപോയതെന്ന് അവര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍…

Read More

‘പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റേത്’, തള്ളി ഗോവിന്ദന്‍, ‘വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകര്‍’

തിരുവനന്തപുരം : തെറ്റ് തിരുത്തിയാല്‍ കണ്ണൂരില്‍ പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ‘പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. വര്‍ഗ്ഗ വഞ്ചന…

Read More

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി, കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

തൃപ്പൂണിത്തുറ : ലക്ഷ്മി പ്രിയയ്‌ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി കോടതി. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. വനിതാ സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷന്‍ രേഖയില്‍ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അന്‍സിബയുടെ പരാതി. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി. ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അന്‍സിബ ഹസന്‍. എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട്…

Read More

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജന്‍; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

കോഴിക്കോട്: തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജന്‍ കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി…

Read More

മുഖ്യമന്ത്രി വലിയ ഡീലുണ്ടാക്കി, വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശന്; കടുത്ത ആരോപണവുമായി സിപിഎം, കരാര്‍ റദ്ദാക്കണം

  തിരുവനന്തപുരം : വിഴിഞ്ഞത്തെ അദാനി – എംഎസ്‌സി ഓഹരി കൈമാറ്റത്തില്‍ കടുത്ത ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി വി ഡി സതീശന്‍ കൃത്യമായി അജണ്ട വെച്ച് പ്ലാന്‍ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് സിപിഎം ആരോപിച്ചു. വിഴിഞ്ഞം പൂര്‍ണ്ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‌സി കമ്പനിയുടെ താല്‍പര്യം. കരാര്‍ റദ്ദാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വീഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. അദാനി, എംഎസ്‌സി കമ്പനി എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നു. കരാര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി…

Read More