കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ മരുന്നുകളില്ല; രോഗികള്‍ വലയുന്നു

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തില്‍ മരുന്നുകളില്ലാതെ രോഗികള്‍ വലയുന്നു. വിലയേറിയ മരുന്നുകളൊന്നും തന്നെയില്ല. കീമോതെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സ വേണമെങ്കില്‍ പുറത്തുനിന്ന് വാങ്ങണം. 7 കോടി രൂപയുടെ കാന്‍സര്‍ മരുന്നാണ് ഒരുവര്‍ഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യമുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ കാന്‍സര്‍ മരുന്നുകള്‍ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കും ഏപ്രില്‍ പകുതിയോടെ തീര്‍ന്നതായി കേരളപ്രണാമം പ്രഭാതദിപത്രത്തോട് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ടെന്ററിങ്ങിലെ നൂലാമാലകളും മരുന്നു വിതരണക്കാര്‍ക്ക് നല്‍കേണ്ട…

Read More

നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍ തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ ആവേശത്തോടെ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സൗകര്യപൂര്‍വം യൂട്ടേണ്‍ അടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കല്‍, കരിമണല്‍ ഖനനം, പ്രതിയുടെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ‘യൂട്ടേണുകള്‍’ സോഷ്യല്‍ മീഡിയയില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവുസഹിതം ചര്‍ച്ചചെയ്യുന്ന നവമാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. ഐടി ആക്റ്റിലെ സെക്ഷന്‍ 79(3)ബി പ്രകാരം മെറ്റയ്ക്ക് പോലീസ് കത്തയച്ച് പോസ്റ്റുകള്‍ നീക്കംചെയ്യിക്കുകയാണെന്നും ഇങ്ങനെപോയാല്‍ മുഖ്യധാരാ മാധ്യമങ്ങളെപ്പോലും സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പല പോസ്റ്റുകളും ഇതിനോടകം ‘ഫോട്ടോ നോട്ട് അവൈലബിള്‍ ഇന്‍ ഇന്ത്യ’ എന്ന സന്ദേശത്തോടെ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ്പ വൈറസ് പടരുന്നതിലെ ഭരണപരാജയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. കൂടാതെ, വി.ഡി. സതീശന്‍ നല്‍കിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിനെ പരിഹസിച്ച പോസ്റ്റുകളും നീക്കംചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. എറണാകുളം വാഴക്കുളത്തെ പാരിയത്തുകാവ് കോളനിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ ‘ബുള്‍ഡോസര്‍ രാജ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റുകളും മെറ്റയുടെ സെന്‍സര്‍ഷിപ്പിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികത്തില്‍ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ നടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. 51 വര്‍ഷം മുമ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ ആധുനിക രൂപമാണിതെന്ന് ജയരാജന്‍ പറഞ്ഞു.

നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍ തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ ആവേശത്തോടെ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സൗകര്യപൂര്‍വം യൂട്ടേണ്‍ അടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കല്‍, കരിമണല്‍ ഖനനം, പ്രതിയുടെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്…

Read More

ഹൈബി ഈഡന്റെ വീട്ടില്‍ യുവാവിന്റെ അതിക്രമം; പ്രീഡിഗ്രി കാലത്തെ സഹപാഠി അറസ്റ്റില്‍

കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ തൃപ്പുണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഹൈബി ഈഡന്റെ കലൂരിലെ വസതിയിലെത്തിയ യുവാവ് വീടിന് മുന്നില്‍ വെച്ചിരുന്ന ചെടിച്ചട്ടികളെല്ലാം എറിഞ്ഞുടച്ചു. ഇവിടെവെച്ച് തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താന്‍ ഹൈബിയുടെ വീടിന് മുറ്റത്താണുള്ളതെന്ന് അറിയിക്കുകയും ചെയ്തു. തന്റെ വാഹനം പോലീസ് എടുത്തുകൊണ്ടുപോകുകയും വീട്ടില്‍കയറി മര്‍ദിച്ചുവെന്നും ഇതില്‍ കേസെടുത്തില്ലെന്നും യുവാവ്…

Read More

‘ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോള്‍ മാറുമെന്ന് കരുതി,പക്ഷേ..’-എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതിയിലും കരിമണല്‍ ഘനനവുമായി ബന്ധപ്പെട്ടും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇടതുസര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തില്‍ എത്തിയതെങ്കില്‍ ഒരുകാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലായിരുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു. ‘പി.എം. ശ്രീ എതിര്‍ത്തതിന്റെ പേരില്‍ ഇടത് നേതാക്കളെ അറബിക്കടലിലേക്കും…

Read More

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ല്‍ ബകാര്‍ഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത്

  തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. 2017ല്‍ ബകാര്‍ഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്‌സ്സൈസ് കമ്മിഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നല്‍കുകയായിരുന്നു. 2018 ആഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്. വീര്യം കുറഞ്ഞ മദ്യം…

Read More

സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല, കുടിക്കുന്നവര്‍ക്ക് നല്ല സാധനം കൊടുക്കണം, അല്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും: മുരളീധരന്‍

  : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയിലും മുന്നണിക്കകത്തും ചര്‍ച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാര്‍ എന്തായാലും സമൂഹത്തില്‍ കുറച്ചുപേരുണ്ട്. കുടിക്കുമ്പോള്‍ നല്ല സാധനം കൊടുക്കണം .അതിനാണ്…

Read More

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് നല്‍കി. ജൂണ്‍ 29ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞ അലര്‍ട്ട് ഈ ജില്ലകളില്‍ ജൂണ്‍ 27: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്…

Read More

വീണയ്ക്ക് എങ്ങനെ ആ കരാര്‍ ലഭിച്ചു? അന്വേഷണം പിണറായിസര്‍ക്കാരിലേക്കും നീട്ടാന്‍ ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ അന്വേഷണം ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആര്‍എലുമായി കരാര്‍ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും. പിണറായി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളില്‍ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് രണ്ടുവട്ടമാണ് നിലവില്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ മകള്‍ കൂടിയായ വീണയെ ഇഡി ചോദ്യംചെയ്തത്. ഇന്നലത്തെ(വ്യാഴാഴ്ച) ചോദ്യംചെയ്യല്‍ ഒന്‍പത് മണിക്കൂറാണ്…

Read More

മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെപ്യൂട്ടി മേയര്‍ക്കും പരിക്ക്, 16 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥും ചികിത്സ തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞാ വിവാദത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മേയര്‍ വി വി രാജേഷിനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓഫീസിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിര്‍ന്ന നേതാവ് വഞ്ചിയൂര്‍…

Read More

വീണയെ ഇഡി ചോദ്യംചെയ്തത് ഒന്‍പത് മണിക്കൂര്‍; വീണ്ടും ചോദ്യംചെയ്യും

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ ടിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഒന്‍പത് മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ നീണ്ടത്. ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്. രാവിലെ ഒന്‍പതരയോടെയാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. ഉടനുണ്ടാകുമെന്നാണ് സൂചന. കേസില്‍ വീണ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടുള്ളത്. നേരത്തെ, വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ്…

Read More