ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി, വീണ്ടും വിയ്യൂര്‍ ജയിലിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി. വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംഗ്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദ്ദിച്ച കേസ്, കാപ്പാക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടുകേസുകളിലാണ് സുഗതന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് ജാമ്യപേക്ഷകളും തള്ളിയത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ 11 കേസും നെടുമങ്ങാട് ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം,…