അനധികൃതമായ 300 കോടി സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍
ഹൈദരാബാദ്: അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ ഡിഎസ്പി സങ്കീ റെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. 300 കോടി രൂപയാണ് ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ ഇയാള്‍ അനധികൃതമായി സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തിങ്കളാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസുകാരന്റെ സമ്പാദ്യം 300 കോടിഹൈദരാബാദ് പൊലീസിലെ കമ്പ്യൂട്ടര്‍ സര്‍വീസസ് വിഭാഗത്തില്‍ ആണ് സങ്കീ റെഡ്ഡി ജോലി ചെയ്യുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ സങ്കീ റെഡ്ഡിയുടെ ബന്ധുക്കള്‍ ബിനാമികള്‍, സുഹൃത്തുക്കള്‍…