ട്രംപിന്റെ ജന്മദിനം; ഇറാന്‍ ഭയന്നു, സമാധാന കരാറില്‍ അര്‍ധരാത്രി വരെ കാത്തിരുന്ന് ഒപ്പുവെച്ചു
ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് പിന്നില്‍ അസാധാരണമായ നയതന്ത്ര നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇറാന്‍ പ്രാദേശിക സമയം ജൂണ്‍ 14-ന് കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ടെഹ്‌റാന്‍ വിസമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനമായിരുന്നു അന്ന് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ ജന്മദിനത്തില്‍ ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും,…