നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ ഉയരുന്നു; 320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല, 85 പേരെ രക്ഷപെടുത്തി

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിലെ മരണസംഖ്യ ഉയരുന്നു. നിലവിൽ 538 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. 977 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 85 ഇന്ത്യക്കാർ ഉൾപ്പെടെ 3,742 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുരന്ത ഭൂമിയിൽ അകപ്പെട്ട 320 ഇന്ത്യക്കാരെ ബന്ധപ്പെടാനായില്ല എന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റ് പൗരത്വമുള്ളവരാകാൻ സാധ്യതയുള്ള നൂറിലധികം ഇന്ത്യൻ വംശജരെയും കാണാതായിട്ടുണ്ട്. അതേസമയം, ചൈനയുടെ പ്രദേശത്തുള്ള 400 ഇന്ത്യക്കാർ സുരക്ഷിതരാണ്. പ്രളയത്തിൽ അകപ്പെട്ട അഞ്ച് പേർ മരിച്ചുവെന്ന് ചൈന സ്ഥിരീകരിച്ചു. ഇതോടെ ആകെ…

Read More

നേപ്പാൾ മിന്നൽ പ്രളയം; മരണം 362 ആയി, കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാനാകാതെ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 362 ആയി. അതേസമയം ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 84 ആയി ഉയർന്നു. പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല. കേരളത്തിൽ നിന്നുള്ള 33 പേരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ പ്രളയമേഖലയിൽ കുടുങ്ങിയ മലയാളികളുമായി ആശയവിനിമയം സാധ്യമാകാത്തവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം തേടി. സംസ്ഥാന സർക്കാർ ഇവരുടെ വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ചൈനീസ് മേഖലയിലും 200ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ…

Read More

വീട് ഒഴിഞ്ഞുകിടന്നാൽ വൻ തുക പിഴ

അൽമേരെ∙ ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രതിവർഷം 2,000 യൂറോ (ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാൻ നെതർലൻഡ്സിലെ അൽമേരെ നഗരസഭ തീരുമാനിച്ചു. രാജ്യത്ത് കടുത്ത ഭവനക്ഷാമം തുടരുമ്പോൾ, ഇതിന് പരിഹാരമായി ഇത്തരം ഒരു നടപടിയിലേക്ക് കടക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് അൽമേരെ.2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അന്നേ ദിവസം വരെ തുടർച്ചയായി ഒരു വർഷമോ അതിൽ കൂടുതലോ ആളില്ലാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽ നിന്നാണ് ഈ തുക പിഴയായി ഈടാക്കുക. ഡച്ച് സെൻട്രൽ ബ്യൂറോ…

Read More

വയനാട് സ്വദേശി യുകെയിൽ അന്തരിച്ചു

ലിവർപൂൾ/വയനാട്∙ പുതുജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്നതിനിടെ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുകയായിരുന്നു. ചികിത്സയിൽ തുടരവേ കടുത്ത തലവേദന ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല….

Read More

കുവൈത്തിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദിച്ച് പണം കവർന്നു,​ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കുവൈത്ത് സിറ്റി: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദിച്ച് പണം കവർന്ന സംവത്തിൽ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലാണ് പ്രവാസിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ 12 പേരടങ്ങുന്ന സംഘം തന്നെ ബലമായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ചെന്നും പണം കവർന്നെന്നും കാണിച്ച് ഈജിപ്ഷ്യൻ പ്രവാസിയാണ് പൊലീസിൽ പരാതി നൽകിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്..   തന്നെ പരിചയമില്ലാത്ത 12 പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിക്കാരന്റെ മൊഴി. ജലീബ് അൽ…

Read More

നേപ്പാൾ പ്രളയദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം കവർന്നു; രണ്ടുപേർ പിടിയിൽ

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിൽ മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. ഭേതോകോശി നദിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നൂറുകണക്കിന് ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മൃതദേഹത്തോടുപോലും അനാദരവ് കാട്ടിയുള്ള ക്രൂരത പുറത്തുവന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് നീളമുള്ള വടിയുപയോഗിച്ച് സ്വർണ്ണ കമ്മൽ ഊരിയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി. ചിത്വാൻ ജില്ലയിലെ ഭരത്പൂർ ഡിസ്ട്രിക്റ്റ് പൊലീസ് ഓഫീസിൽ നിന്ന് ലഭിച്ച വിവരപ്രകാരം മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38)…

Read More

72 മണിക്കൂറിനകം മറ്റൊരു പ്രളയമുണ്ടാകാം’, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: 359പേരുടെ മരണത്തിനിടയാക്കിയ ചൈന അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ദുരിതത്തിലാണ് നേപ്പാൾ. ഇതിനിടെ നേപ്പാളിന് മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. തങ്ങളുടെ പരിധിയിലുള്ള ഛോചെൻ ഖോല, പ്യുരെപു സാംഗ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകം അടുത്ത 72 മണിക്കൂറിനിടെ തകരാൻ ഇടയുണ്ടെന്നാണ് ചൈനീസ് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് ദേശീയ മാദ്ധ്യമറിപ്പോർട്ട്. നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും തുടർന്നും ദുരന്തം ഒഴിവാക്കാനുമാണ് മുന്നറിയിപ്പ് നൽകിയതെന്നാണ് വിവരം.   ടിബറ്റിൽ നിന്നും മാത്രം 558 പേരെ കാണാതായെന്നാണ് വിവരം….

Read More

‘ചെളിക്ക് താഴെ എവിടെയോ എന്റെ ഭാര്യയുണ്ട്, ബിബേകിന് രക്ഷയായത് മാവിൻ കൊമ്പ്’; നേപ്പാളിലെ കണ്ണീർ കാഴ്ചകൾ

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നേപ്പാൾ. അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള നദിയിലേക്ക് വലിയൊരു അളവിൽ മണ്ണും പാറയും ഇടിഞ്ഞുവീണതിനെത്തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളവും ചെളിയും പാറക്കല്ലുകളും കെട്ടിടങ്ങളെയും വാഹനങ്ങളെയും വിഴുങ്ങി. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ദുരന്തത്തിൽ കുറഞ്ഞത് 270 പേർ മരിക്കുകയും ഏകദേശം 1,500 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിച്ച…

Read More

നേപ്പാളിലെ മിന്നൽ പ്രളയം: കാണാതായ 384 പേരിൽ 105 ഇന്ത്യക്കാരും,​ മരണസംഖ്യ 16 ആയി

കാഠ്‌മണ്ഡു : നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. പ്രളയത്തിൽ 384 പേരെ കാണാതായി. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരിൽ 32 പൊലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഇന്ത്യക്കാരുടെ സഹായത്തിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. (+977 985 131 6807, +977 970 910 7500). അതേസമയം ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം കനത്ത നാശം വിതച്ചത്. ഗ്രാമങ്ങളും…

Read More

ആർ.എസ്.എസ് റാലിക്കെതിരെ സൊഹ്റാൻ മംദാനി; ‘ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ പിന്തുണക്കില്ല

വാഷിങ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ന്യൂയോർക്കിൽ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ മേയർ സൊഹ്റാൻ മംദാനി. ഈ റാലിയെ താൻ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് സംശയമാണെന്നും വ്യക്തമാക്കി. ആഗസ്റ്റ് 29ന് മാൻഹട്ടനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിനായി ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പൈതൃകവും അന്തർമത ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ്…

Read More