7-ാം ക്ലാസ് കാരിയുടെ ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് വന്നത് 759 കോടി രൂപ

ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് വന്നത് 759 കോടി രൂപ! അമ്പരന്ന് ഒരു കുടുംബം. ​കായംകുളത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ ബാങ്ക് അക്കൗണ്ടിൽ അവിശ്വസനീയമായ തുക കണ്ടെത്തിയ ഞെട്ടലിലാണ് ഒരു കുടുംബം. സർക്കാർ നൽകിയ 800 രൂപയുടെ സ്കോളർഷിപ്പ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയ ഏഴാം ക്ലാസുകാരി സൂപർണ റോയിയുടെ അക്കൗണ്ടിലാണ് ഒടുവിൽ 759 കോടിയിലധികം രൂപയുടെ വൻ ബാലൻസ് കണ്ടെത്തിയത്. ​കേരളത്തിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുന്ന ആളാണ് സൂപർണയുടെ പിതാവ്. സർക്കാർ നൽകുന്ന സ്കോളർഷിപ്പ് തുകയായ 800 രൂപ…

Read More

പി.ടി ശ്രീകുമാറിന് ഡോ. എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ്

പുനലൂർ വാളക്കോട് നരസിംഹ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും വൊക്കേഷണൽ ഹയർ സെക്കന്ററി ലക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പി.ടി ശ്രീകുമാറിനെ ഈ വർഷത്തെ ഡോ. എ. പി. ജെ.അബ്ദുൾ കലാം നാഷണൽ അവാർഡിന് തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മുല്ലപ്പെരിയാർ ഡാം സമിതി പ്രവർത്തനങ്ങൾ, ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ, കേരള പ്ലാന്റേഷൻതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി ഇടുക്കി, പാലക്കാട്‌ വയനാട് ജില്ലകളിലെ ലയങ്ങളും…

Read More

കൊല്ലത്ത് വൻ ലഹരി വേട്ട: 30 ലക്ഷത്തിന്റെ ഗുളിക ശേഖരവും 51.59 ഗ്രാം എംഡിഎംഎയും പിടിച്ചു

കൊല്ലം ∙ ജില്ലയിൽ വൻ ലഹരി വേട്ട; രണ്ടു യുവാക്കൾ പിടിയിൽ. ലഹരിക്കായി ഉപയോഗിക്കുന്ന 30 ലക്ഷത്തോളം രൂപ വിലവരുന്ന ഗുളികകളുമായി യുവാവ് ഇരവിപുരത്തും 50 ഗ്രാമിലധികം എംഡിഎംഎയുമായി മറ്റൊരു യുവാവ് ചിറക്കരത്താഴത്തുമാണ് പിടിയിലായത്. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യർ (36) ആണ് ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 6200 വേദന സംഹാരി ഗുളികകൾ പിടികൂടി. മറ്റൊരിനത്തിൽപെട്ട 20 ഗുളികകളും പിടികൂടി. റീട്ടെയ്ൽ വിപണിയിൽ ഉദ്ദേശം…

Read More

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വിമുക്തഭടൻ

കൊല്ലം:കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ സുധാകരൻനായരാണ് കളഞ്ഞു കിട്ടിയ മൂന്നര പവൻ സ്വർണ്ണമാല ഉടമ പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള(72)ത്തിന് തിരികെ നൽകിയത്. രണ്ടുദിവസം മുൻപ്‌ രാവിലെ ഒൻപതരയോടെയാണ് കുളക്കട ജി.എച്ച്.എസ്.എസിന് മുന്നിൽ നിന്നും സുധാകരൻ നായർക്ക് മാല കളഞ്ഞു കിട്ടിയത്. കുട്ടികളെ റോഡ് കുറുകേ കടക്കാൻ സഹായികുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ റോഡിൽകണ്ടു. തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ സ്വർണമാലയാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഓട്ടോറിക്ഷ…

Read More

തുരങ്കത്തിൽ കയറി ലഹരി ഉപയോഗം

കൊല്ലം: വെള്ളം ഒഴുക്കാൻ നിർമിച്ച തുരങ്കത്തിൽ കയറി ലഹരിയ്ക്കടിമയായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിലിൽ നിന്ന് അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിലാണ് കഴിഞ്ഞ ദിവസം ഇയാൾ കയറിപ്പറ്റിയത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് യുവാവ് തുരങ്കത്തിൽ കയറിയതെന്നാണ് വിവരം. തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് ആരോ തുരങ്കത്തിലുണ്ടെന്ന് നാട്ടുകാർ അറിയുന്നത്. യുവാവ് പാട്ടുപാടുകയും ഉച്ചത്തിൽ ബഹളം വെയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഭയന്നു. പിന്നീടാണ് തുരങ്കത്തിൽ ആരോ ഉണ്ടെന്ന് മനസിലാക്കിയത്. നാട്ടുകാർ ചേർന്ന് ഇയാള രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായതോടെ…

Read More

ഉടമ പുറത്തുപോയ സമയം വീട് കൊള്ളയടിച്ചു

ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമ പുറത്തുപോയ സമയം നോക്കി വൻ കവർച്ച. പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് കവർച്ച നടന്നത്. അഞ്ചര പവൻ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് പ്രാഥമികവിവരമനുസരിച്ച് നഷ്ടപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അബ്ദുൽ കരീമും ഭാര്യയും മരുമകളും തൃശ്ശൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ ഗ്രില്ല് പൊളിച്ച്, വാതിൽ…

Read More

ഡി.ശ്രീധരൻ ചരമവാർഷികം

കൊല്ലം: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡ് തൊഴിൽ അവകാശങ്ങളെ ഇല്ലാതാക്കി യുവജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിഷ്ണു മോഹൻ എം.എൽ.എ. ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ശ്രീധരന്റെ 30-ാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുഅണ്ടി തൊഴിലാളികൾക്കൊപ്പം നിന്ന് സമരം നടത്തിയ തൊഴിലാളി നേതാവായിരുന്നു ഡി.ശ്രീധരൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. മുതിർന്ന സഖാവ് പി.സദാനന്ദൻ അദ്ധ്യക്ഷനായി. കുരീപ്പുഴ ആർ.മോഹനൻ, അജിത്ത് കുമാർ, കൈപ്പുഴവി, റാംമോഹൻ, ഡി.എസ്.സുരേഷ്, അജിത് അനന്തഷ്ണൻ, ദിപാമണി, എൽ.ബിനാ കൃഷ്ണൻ, ആർ.സജീവ്കുമാർ, നജിം…

Read More

മാൻഹോളിൽ ഒളിച്ചിരുന്നത് മൂന്ന് ദിവസം; യുവാവിനെ സാഹസികമായി പിടികൂടി

കൊല്ലം: മൂന്നു ദിവസമായി മാൻഹോളിൽ ഒളിച്ചിരുന്ന യുവാവിനെ സാഹസികമായി പിടികൂടി. മാനസിക വിഭ്രാന്തിയുള്ള ഉളിയകോവിൽ തുണ്ടിൽവീട്ടിൽ ഗിരീഷിനെ (46) ആണ് നാട്ടുകാരും ഫയർ ഫോർസും ചേർന്ന് മാൻഹോളിൽ നിന്നു പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ പുറത്തിറക്കാൻ കടപ്പാക്കട ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. പുറത്തിറക്കാനായി മാൻഹോളിലൂടെ ചെല്ലുന്നവരെ ആക്രമിക്കാൻ ശ്രമിച്ചത്തോടെയാണ് പുറത്തിറക്കുന്നത് നീണ്ടത്. ദിവസങ്ങൾക്കു മുൻപ് ഉളിയകോവിലിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു.വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷിച്ചെത്തും എന്ന് ഭയന്നാണ് ഇയാൾ…

Read More

ഫുട്ബാൾ ഷൂട്ടൗട്ട്, ഫൈനൽ പ്രവചനം

കൊല്ലം: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫിഫ ലോകകപ്പി​നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഫിഫ് ഫെസ്റ്റ് 2026’ന് തുടക്കമായി. വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും ലോകകപ്പ് ഫൈനൽ പ്രവചന മത്സരവും സംഘടിപ്പിച്ചു. ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകുന്നത് വിദ്യാർത്ഥികളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുമെന്ന് ഉദ്ഘാടനം നിർവഹിച്ച കോളേജ് പ്രിൻസിപ്പൽ ഡോ. ഹരി ലക്ഷ്മി പറഞ്ഞു. ഷൂട്ടൗട്ട് മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമേ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്തവർക്കും പ്രിൻസിപ്പൽ സമ്മാനങ്ങൾ വിതരണം…

Read More

കൈത്തറി തൊഴിലാളികളുടെ ജീവിതത്തിൽ ഊടും പാവുമില്ല

കരുനാഗപ്പള്ളി: സ്കൂൾ യൂണി​ഫോമി​നുള്ള തുണി​ കൈത്തറി​ വി​കസന കോർപ്പറേഷന് നെയ്തു നൽകി​യ കരുനാഗപ്പള്ളിയിലെ കൈത്തറി നെയ്ത്തു തൊഴിലാളികൾ കൂലി​ക്കായുള്ള കാത്തി​രി​പ്പ് തുടങ്ങി​യി​ട്ട് 8 മാസം. രണ്ടു മാസമായി​ ഇവർക്ക് ജോലി​യുമി​ല്ല. കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ക്ലസ്റ്ററിലുള്ള 30 ഓളം തൊഴിലാളികളുടെ ജീവിതമാണ് അധികൃതരുടെ അനാസ്ഥയി​ൽ വലയുന്നത്. യൂണിഫോം തുണി നെയ്തു തുടങ്ങിയ നാളുകളിൽ ആദ്യമൊക്കെ ആഴ്ചയി​ലായി​രുന്നു കൂലി​. പി​ന്നീട് മാസത്തി​ൽ ഒരി​ക്കലായി​. എന്നാലി​പ്പോൾ എന്നു കി​ട്ടുമെന്ന് ആർക്കും അറി​യാനാവാത്ത അവസ്ഥ. തുണി നെയ്യാനുള്ള നൂല്…

Read More