ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യൻ ടീം റെഡി; പ്രിയതാരം തിരിച്ചെത്തി, ബുംറയ്ക്ക് ‘ഫിറ്റ്നസ് ടെസ്റ്റ്’
മുംബയ്: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതൽ ഗാലെയിൽ ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. പതിനഞ്ചംഗ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലാണ്. അജിത് അഗാക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്ന ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തി. ജഡേജയുടെ തിരിച്ചുവരവ് ഇന്ത്യൻ സ്പിൻ നിരയ്ക്ക് വലിയ കരുത്താകും. ടെസ്റ്റ് ക്രിക്കറ്റിലെ…