ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം

ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് മൂന്നിന് കിഴക്കേനട മഞ്ജുളാൽ പരിസരത്ത് 251 വാദ്യപ്രതിഭകൾ അണിനിരക്കുന്ന മഞ്ജുളാൽത്തറ മേളത്തോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശ് മേളത്തിന് പ്രമാണം വഹിക്കും. വൈകിട്ട് അഞ്ചിന് ഇലത്താളവാദ്യ രംഗത്തെ പ്രമുഖനായ പാഞ്ഞാൾ വേലുക്കുട്ടിക്ക് ‘ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം’ സമ്മാനിക്കും. 10,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം….

Read More

മേൽപുത്തൂരിൽ മൂന്നര പതീറ്റാണ്ട് പിന്നിട്ട നാദാർച്ചനയുമായി നാദബ്രഹ്മം

തൃശ്ശൂർ: നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമർപ്പിയ്ക്കുന്ന 37-ാമത് ഗുരുവായൂർ സംഗീതാർച്ചന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ലോകസമാധാനത്തിനും ഭാരതത്തിന്റെ അഖണ്ഡതക്കും ഐശ്വര്യത്തിനുമായി 1988ൽ ആരംഭിച്ച സംഗീതാർച്ചനയുടെ തുടർച്ചയായാണ് ഈ മഹത് കർമ്മം ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് നിർവഹിക്കും.രാവിലെ 7.30 മുതൽ വൈകിട്ട് 6 മണി വരെ നീളുന്ന സംഗീതാർച്ചനയിൽ…

Read More

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടി; വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 23കാരൻ പിടിയിൽ

തൃശൂർ: ഓൺലൈൻ ഷെയ‌ർ ട്രേഡിംഗിന്റെ പേരിൽ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സയ്യിദിനെ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇക്കണോമിക്‌ ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിംഗ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനെയും…

Read More

കുതിരാൻ തുരങ്കമൊരു കീറാമുട്ടി

കുതിരാൻ ∙ തുരങ്കത്തിനു മുകളിൽ മണ്ണിടിച്ചിലുണ്ടാകുമ്പാൾ ആശങ്കപ്പെടാൻ കാരണമുണ്ട്; ഇവിടെ മാത്രം ദേശീയപാതയ്ക്കു സർവീസ് റോഡില്ല. ജില്ലയിൽ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയ്ക്കു മറ്റെല്ലായിടത്തും സർവീസ് റോഡുണ്ട്. ഏതെങ്കിലും തരത്തിൽ പ്രധാന റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ സർവീസ് റോഡ് ഉപയോഗിക്കാം. എന്നാൽ കുതിരാനിലെ സമാന്തര റോഡ് 60 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടാണ് പ്ലാൻ ബി എന്ന തരത്തിൽ കുതിരാൻ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പഴയ ദേശീയപാത വീണ്ടും സഞ്ചാരയോഗ്യമാക്കുവാനുള്ള സാധ്യത അധികൃതർ ആരായുന്നത്. തുരങ്കം വന്നതോടെ സമാന്തര പാതയുടെ ഒരു ഭാഗം…

Read More

ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ റോഡ് സുരക്ഷാസംവിധാനങ്ങളില്ല

കുന്നംകുളം ∙ എന്തിനാണീ മരണപ്പാച്ചിൽ. കഴിഞ്ഞ ദിവസം രണ്ടുപേരുടെ ജീവനപഹരിച്ച ബസ് അപകടത്തെക്കുറിച്ച് എല്ലാവരുടെയും ചോദ്യമിതാണ്. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ വാഹനങ്ങളുടെ അമിതവേഗവും റോഡ് സുരക്ഷാസംവിധാനങ്ങളുടെ കുറവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അടിക്കടി അപകടം വരുത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. കല്ലുപുറം – കുന്നംകുളം റോഡ് നവീകരണം പൂർത്തിയാക്കി തുറന്നത് മാസങ്ങൾക്ക് മുൻപാണ്. 10 കിലോമീറ്റർ മാത്രമുള്ള ഈ പാതയിൽ ജീവഭയമില്ലാത്ത സഞ്ചരിക്കാൻ കഴിയാത്ത വിധം ചെറുതും വലുതുമായ അപകടങ്ങൾ ദിവസവും ഉണ്ടാകുന്നു. അക്കിക്കാവിൽ ലോറിയിടിച്ച് ഇരുപത്തിനാലുകാരനായ…

Read More

ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂർ : ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതി നിധി സമ്മേളനം ആഗസ്റ്റ് 8ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുരുവായൂർ സെക്യുലർ ഹാളിൽ നടക്കുന്ന സമ്മേളനം കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 55 ഓളം ഒബിഎച്ച് സമുദായ സംഘടനകളുടെ പ്രതിനിധികൾ ആയി അറുനൂറോളം പേർ പങ്കെടുക്കും. കേരളത്തിലെ ഒബിഎച്ച് വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, തൊഴിൽ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഹൈന്ദവ സമുദായ സൗഹൃദ…

Read More

യുവതിയെ കൊലപ്പെടുത്താൻ പെൺവേഷത്തിലെത്തി പിടിയിലായി

തൃശൂർ: ഗുരുവായൂരിൽ പെൺവേഷത്തിൽ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തെളിഞ്ഞത് വൻഗൂഢാലോചന. പെൺവേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്,​ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്,​ തൈപ്പറമ്പിൽ ബിനീഷ്,​ തേങ്ങിൽ ഷാഹിദ്,​ കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.   യുവതിയുടെ മുൻകാമുകനായ പ്രസാദിനെയാണ് പെൺവേഷത്തിൽ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച്…

Read More

മലപ്പുറത്തെ നൃത്താദ്ധ്യാപികയുടെ മരണം കൊലപാതകം; പ്രതി സ്റ്റേഷനിൽ കീഴടങ്ങി

തൃശൂർ: ചെറുതുരുത്തിയിൽ സ്‌ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം വേങ്ങര സ്വദേശിയായ നൃത്താദ്ധ്യാപിക ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നുച്ചയോടെയാണ് തൃശൂർ ചെറുതുരുത്തിയിലെ ‘ഹന്ന റെസിഡൻസി’ ഹോട്ടലിൽ ധനലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കീഴടങ്ങിയത്. വിഗീഷും ധനലക്ഷ്മിയും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. ധനലക്ഷ്മി വിവാഹിതയും…

Read More

ഒന്നരക്കോടിയുടെ ഫെലോഷിപ്പ് നേടി ആൻ സണ്ണി; മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേട്ടത്തിൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി

തൃ​ശൂ​ർ: യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ഭി​മാ​ന സ്കോ​ള​ർ​ഷി​പ്പാ​യ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പി​ന് തൃ​ശ്ശൂ​ർ സ്വ​ദേ​ശി ആ​ൻ സ​ണ്ണി അ​ർ​ഹ​യാ​യി. ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ക്കു​ക. എ​ല്ലി​നെ ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​ത്തെ​നേ​രി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ​യോ​സി​റാ​മി​ക്കി​ലാ​ണ് ഗ​വേ​ഷ​ണം. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ‘റി​നോ​വേ​റ്റ്’ എ​ന്ന് പേ​രി​ട്ട ഈ ​പ്രോ​ജ​ക്ടി​ലെ മു​ഖ്യ ഗ​വേ​ഷ​ക​യാ​യി​ട്ടാ​കും ഈ ​കൊ​ച്ചു​മി​ടു​ക്കി ഇ​റ്റ​ലി​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്. വി.​ഐ.​ടി വെ​ല്ലൂ​രി​ൽ കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​മ്പോ​ൾ ചെ​യ്ത ബ​യോ സി​റാ​മി​ക് എ​ന്ന ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണ മേ​ഖ​ല​യു​ടെ…

Read More

വടക്കേക്കാട് ജ്വല്ലറി കവർച്ചാശ്രമം,രണ്ട് പ്രതികൾ പിടിയിൽ

ഗുരുവായൂർ : വടക്കേക്കാട് ജ്വല്ലറിയിൽ ഭിത്തി തുരന്ന് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിലായി. പൊന്നാനി സ്വദേശികളായ സുഹൈൽ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയെങ്കിലും, പെട്ടെന്ന് അലാറം മുഴങ്ങിയതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ…

Read More