രവി മോഹൻ ചിത്രം ‘വൈറ്റ്’ നായിക ശോഭിത ധുലിപാല

രവി മോഹൻ നായകനാവുന്ന ചിത്രത്തിന് വൈറ്റ് എന്നു പേരിട്ടു. നവാഗതനായ ജി.എൻ.ഡി ശ്യാംകുമാർ ആണ് സംവിധാനം. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ശിഷ്യനാണ് ശ്യാംകുമാർ. അനിരുദ്ധ് സംഗീതം പകരുന്നു. ശോഭിത ധുലിപാലയെ നായികയായി പരിഗണിക്കുന്നു. പൊന്നിയിൻ സെൽവനുശേഷം രവി മോഹനും ശോഭിതയും വീണ്ടും ഒരുമിക്കാൻ പോവുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അതേ സമയം രവി മോഹൻ നായകനും നിർമ്മാതാവുമായി എത്തുന്ന ബ്രോകോഡ് അണിയറയിൽ ഒരുങ്ങുന്നു. രവിമോഹൻ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ,…

Read More

അമല പോളിന്റെ പേടിപ്പടം തലശേരിയിൽ

അമല പോൾ നായികയായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ ആദ്യം തലശേരിയിൽ ആരംഭിക്കും. നായിക കേന്ദ്രീകൃത ചിത്രം പൂർണമായും ഹൊറർ ഗണത്തിൽപ്പെടുന്നു. അമല പോൾ വാംപയറായി എത്തുന്ന ചിത്രം രാജശ്രീ ഫിലിംസിന്റെ ബാനറിൽ രമേഷ് കുമാർ നിർമ്മിക്കുന്നു. ദി ടീച്ചറിനുശേഷം അമല പോൾ മലയാളത്തിൽ നായികയാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അമല പോളും എം. പദ്മകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു. അതേസമയം രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി…

Read More

രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായി

രണ്ട് വർഷത്തോളം താൻ കടുത്ത നാർസിസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണങ്ങൾക്കും ഇരയായിരുന്നു എന്ന നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് ചർച്ചയാകുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ അനുപമ തയ്യാറായില്ല. എന്നാൽ താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച്  ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവെച്ചത്. താൻ സാമ്പത്തിക നേട്ടങ്ങൾക്കോ ഉയർന്ന പദവിക്കോ വേണ്ടിയാണ് പ്രണയബന്ധത്തിൽ തുടർന്നതെന്നും ‘പണം കായ്ക്കുന്ന മരത്തിൽ പിടിച്ചു’ എന്നും…

Read More

ആഗസ്റ്റ് 15ന് തുടർചിത്രീകരണം , ജയസൂര്യയുടെ മായൻ കുട്ടിക്കാനത്ത്

ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ – ചാപ്ടർ 1 എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ആഗസ്റ്റ് 15ന് കുട്ടിക്കാനത്ത് ആരംഭിക്കും. ഈ ഷെഡ്യൂളിൽ ജയസൂര്യ ജോയിൻ ചെയ്യും. ഉസ് ബെക്സ്ഥാനിൽ ആയിരുന്നു മായന്റെ ആദ്യ ഷെഡ്യൂൾ . ഈ ഷെഡ്യൂളിൽ വിജയ് ബാബു മാത്രമാണ് പങ്കെടുത്തത്. കുട്ടിക്കാനത്തിന് പുറമെ മൂന്നാറിലും വാഗമണ്ണിലും കോട്ടയത്തും ചിത്രീകരണം ഉണ്ടാകും . നൈല ഉഷ ആണ് നായിക. -ഡാർക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അദൃശ്യ ശക്തിയുമായി…

Read More

രസികൻ അച്ചായനായി നിവിൻ പോളി

ബെത്ലഹേം കുടുംബ യൂണിറ്റ് പുതിയ ഗാനം   നിവിൻ പോളി – മമിത ബൈജു ചിത്രം ബെത് ലഹേം കുടുംബ യൂണിറ്റിലെ രണ്ടാം ഗാനം പുറത്ത്. വിഷ്ണു വിജയ് ഈണമിട്ട് സുഹൈൽ കോയയുടെ വരികളുമായി എത്തിയ ഗാനം ആലപിക്കുന്നത് കപിൽ കപിലനാണ്. രസികൻ രംഗങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്.പൂർണമായും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ബെത് ലഹേം കുടുംബ യൂണിറ്റ്. അങ്കമാലി, മഞ്ഞാലി, കറുകുറ്റി ഭാഗങ്ങളിലെ ആളുകളുടെ ജീവിതത്തിൽനിന്നാണ് ഇക്കുറി സംവിധായകൻ ഗിരിഷ് എ.ഡി…

Read More

50 കോടി ക്ളബിൽ ഡിസി, വിജയത്തിളക്കത്തിൽ സഞ്ജന

അഞ്ചാം ദിനം 50 കോടി ക്ളബിൽ ഇടം പിടിച്ച ലോകേഷ് കനകരാജ് ചിത്രം ഡിസി കുതിക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹം നേടുകയാണ് സഞ്ജന കൃഷ്ണമൂർത്തി. ഡിസിയിൽ രണ്ടു നായികമാരിൽ ഒരാളായി എത്തുന്ന സഞ്ജനയ്ക്ക് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രേക്ഷകർ ചേർത്തു പിടിക്കുന്നു. പാർവതി എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ തന്നെ അവതരിപ്പിച്ചു. തമിഴകത്ത് ശ്രദ്ധേയ വിജയം കാഴ്ചവച്ച ലബർ പന്ത് എന്ന ചിത്രത്തിൽ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയ തുടക്കം. മണിരത്‌നം- കമൽഹാസൻ ചിത്രം തഗ് ലൈഫിൽ അഭിനയിച്ചതിനൊപ്പം…

Read More

ജീവിതത്തിലെ പുതിയ സന്തോഷവാർത്ത പങ്കുവച്ച് ആർജെ അമൻ

ആർജെയും നർത്തകനുമായ അമൻ ഭൈമി എന്ന സ്വാതി സുരേഷിനും ഭാര്യ റീബ റോയിക്കും മകൾ പിറന്നു. ‘അവളിതാ എത്തി’എന്ന കുറിപ്പോടെയാണ് അമൻ സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഓഗസ്റ്റ് പത്തിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. നടി ആര്യ അടക്കമുള്ള പ്രമുഖർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം സെപ്തംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. നടി വീണാ നായരുടെ മുൻ ഭർത്താവാണ് അമൻ. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വിവാഹം….

Read More

ഹെയ്ൽ മേരിയോടൊപ്പം കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രത്തിന് ഹെയ്ൽ മേരി എന്നു പേരിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനോടൊപ്പം ഒരു ബാലതാരം പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന ദൃശ്യം ശ്രദ്ധ നേടുന്നു. ഓഫീസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്നു. സുഹാസിനി മണിരത്നം നിർണായക…

Read More

നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ; ‘തുടക്ക’ത്തിലൂടെ തിരിച്ചെത്തി ചിപ്പി

കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം ബിഗ് സ്ക്രീനിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് ചിപ്പി ബിഗ് സ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 25 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ അവർ വേഷമിടുന്നത്. ‘തുടക്ക’ത്തിൽ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന മീനു എന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലാണ് ചിപ്പി എത്തിയത്. “25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും” എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ…

Read More

നയൻസ് അടുത്ത ആഴ്ച എത്തും, സൽമാൻ ഖാന്റെ വില്ലൻ രാഹുൽ ദേവ്

സൽമാൻ ഖാൻ നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്ന് മുംബയ് യിൽ ആരംഭിക്കും.അടുത്ത ആഴ്ച നയൻതാര വീണ്ടും ജോയിൻ ചെയ്യും . നയൻതാരയുടെ രണ്ടാമത്തെ ഹിന്ദി ചിത്രം ആണ്. ചിത്രത്തിൽ പ്രതിനായകനാകുന്നത് രാഹുൽ ദേവ് ആണ്. ബോളിവുഡിന് മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലും പ്രതിനായകനായി തിളങ്ങുന്ന താരം ആണ് രാഹുൽ ദേവ്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, രാജാധിരാജ, പടയോട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന്…

Read More