കലോറി നോക്കി വേവലാതിവേണ്ട, വെറും മൂന്ന് ചേരുവകൾകൊണ്ട് മാംഗോ ഐസ്ക്രീം

ഒരു ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ കലോറി നോക്കി ഭക്ഷണം കഴിക്കുന്നവർക്ക് ഈ ശീലം പലപ്പോഴും വില്ലനാകാറുണ്ട്. വല്ലപ്പോഴും ഒരു ഐസ്ക്രീം കഴിക്കുന്നത് കുഴപ്പമില്ലെങ്കിലും, ദിവസവും ഈ ക്രേവിങ്ങിന് അടിമപ്പെടുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.ഈ ഐസ്ക്രീമിനെ തികച്ചും ആരോഗ്യകരമായ രീതിയിൽ മാറ്റിയെടുത്താലോ? മധുരത്തോടുള്ള നിങ്ങളുടെ കൊതി മാറ്റാൻ, ഈ ഹെൽത്തി മാംഗോ ഐസ്ക്രീം പരീക്ഷിച്ചു നോക്കൂ. വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.കഴിഞ്ഞ ദിവസം പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ…

Read More

മുടിയുടെ ഉള്ള് കുറയുന്നതാണോ പ്രശ്‌നം

മുടിക്ക് ഉള്ളില്ലെന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അമിതമായുള്ള മുടികൊഴിച്ചിലും ആരോഗ്യപ്രശ്നങ്ങളുമാണ് മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. വെള്ളത്തിന്റെ പ്രശ്നം മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം. മുടിയുടെ ഉള്ള് കുറയുന്നിന് ഫലപ്രദമായ ഒരു കൂട്ട് വീട്ടിൽതന്നെ തയ്യാറാക്കാം.   തയ്യാറാക്കുന്ന വിധം രണ്ട് സ്‌പൂൺ ഉഴുന്ന് തലേദിവസം തന്നെ കുതിർക്കാൻ വയ്ക്കണം. കുതിർത്ത ഉഴുന്നിൽ നാല് സ്‌പൂൺ തേങ്ങ ചിരകിയതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം ഒരു കോട്ടൺ തുണിയുപയോഗിച്ച് അരിച്ചെടുക്കണം. മുടിയിൽ പായ്ക്ക് പുരട്ടുന്നതിനുമുൻപ് ചെറിയ അളവിൽ…

Read More

ചെറുചൂടുവെള്ളം കൊണ്ട് ഇൻസ്റ്റന്റ് അപ്പം റെഡി

നല്ല സോഫ്‌ട് അപ്പം ഇഷ്ടമല്ലാത്ത മലയാളികളുണ്ടാവില്ല. ചൂടപ്പവും ചിക്കൻ കറിയും ബീഫും സ്റ്റ്യൂവുമൊക്കെ കഴിക്കുന്നത് ആലോചിച്ചാലേ നാവിൽ വെള്ളമൂറും. സാധാരണ അരി തലേന്നുതന്നെ കുതിർത്ത്, അരച്ച്, മാവ് പൊങ്ങിവരാനായി മണിക്കൂറുകളോളം മാറ്റി വച്ചതിനുശേഷമാണ് അപ്പം ചുട്ടെടുക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നല്ല മൃദുലമായ അപ്പം തയ്യാറാക്കാം.   തയ്യാറാക്കുന്ന വിധം ആദ്യം മിക്‌‌സി ജാറിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കണം. ഇതിലേയ്ക്ക് അരക്കപ്പ് ചിരകിയ തേങ്ങ, രണ്ട് ടീസ്‌പൂൺ പഞ്ചസാര, കാൽ ടീസ്‌പൂൺ…

Read More

നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട് മലേറിയയും; ലക്ഷണങ്ങള്‍ തിരിച്ചറിയാം

കോഴിക്കോട്: നിപ, ഷിഗെല്ല ബാധകള്‍ക്കിടെ കോഴിക്കോട്ട് മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയില്‍നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതന്‍. രോഗത്തിന്റെ ഉറവിടെ മധ്യപ്രദേശ് ആണെന്ന നിഗമനത്തിലാണ് നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്. രോഗപ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. കരുതല്‍വേണം മലേറിയക്കെതിരെ കൊതുകിലൂടെ മനുഷ്യശരീരത്തിലേക്കെത്തുന്ന പരാദം വഴിയാണ് മലേറിയ ഉണ്ടാകുന്നത്. കടുത്ത പനി, വിറയല്‍ ക്ഷീണം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങള്‍. ഇതുകൂടാതെ, ചിലര്‍ക്ക് തലവേദന,…

Read More

കട്ടന്‍ കാപ്പി ശീലമാക്കി, നാരുകളടങ്ങിയ ഭക്ഷണം കൂട്ടി; ഫാറ്റിലിവര്‍ മാറ്റിയെടുത്തത് എങ്ങനെയെന്ന് ഡോക്ടര്‍

ഫാറ്റിലിവര്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. ഇപ്പോഴിതാ ജീവിതശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളിലൂടെ ഫാറ്റിലിവറിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമാക്കുകയാണ് യു.കെ.യില്‍ നിന്നുള്ള സര്‍ജനായ ഡോ. കരണ്‍ രാജന്‍. ആരോഗ്യകരമായ അറിവുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന കരണ്‍ ശാസ്ത്രീയമായ വഴികളിലൂടെ എങ്ങനെ ഫാറ്റിലിവറിനെ മാറ്റിയെടുത്തു എന്നാണ് വ്യക്തമാക്കുന്നത്. മധുര പാനീയങ്ങള്‍ തന്റെ ഭക്ഷണക്രമത്തില്‍ നിന്നും പാടെ ഉപേക്ഷിച്ചുവെന്നതാണ് അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത്….

Read More

വ്യായാമം ശീലമാക്കാം, പുകവലിയും മദ്യപാനവും ഒഴിവാക്കാം; സ്ത്രീകളിലെ കാന്‍സര്‍ പ്രതിരോധിക്കാനുള്ള വഴികള്‍

വര്‍ഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. സ്തനങ്ങളിലും ഗര്‍ഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയില്‍ സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നു. ഒരു സ്ത്രീ കാന്‍സര്‍ ബാധിതയാകുമ്പോള്‍ അവരുടെ കുടുംബത്തെ മൊത്തത്തില്‍ സാരമായി ബാധിക്കും. എന്താണ് കാന്‍സര്‍? ആരോഗ്യകരമായ കോശങ്ങളില്‍ ചില ജനതക വ്യതിയാനം വരുമ്പോള്‍ അവ അനിയന്ത്രിതമായി വിഭജിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് അര്‍ബുദം അഥവാ കാന്‍സര്‍ എന്ന…

Read More

മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി; ഏതൊക്കെ കേസുകളില്‍ സഹായകമാകും?

പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൃതദേഹം കീറിമുറിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കേണ്ടിവരുന്നതും. വെര്‍ച്വല്‍ ഓട്ടോപ്‌സി അഥവാ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ആരോഗ്യരംഗത്ത് ചരിത്രപരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മറ്റ് രാജ്യങ്ങളിലും ഡല്‍ഹി എയിംസ് ഉള്‍പ്പെടെ ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലുമാണ് വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. വെര്‍ച്വല്‍ ഓട്ടോപ്സിയെന്നാല്‍ മൃതദേഹം കീറിമുറിക്കുന്നതിന് പകരം അത്യാധുനിക ഇമേജിങ്…

Read More