റഷ്യയില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.35-ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *