ദോഹ: ഖത്തറിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 306 റൺസിന് ജയിച്ച് ഇന്ത്യ എ ക്രിക്കറ്റ് ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 332/9 എന്ന സ്കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് ഒരുഘട്ടത്തിലും ശോഭിക്കാനായില്ല. വെറും 11.3 ഓവറിൽ 26 റൺസിന് അവരുടെ എല്ലാ ബാറ്റർമാരും കീഴടങ്ങി. നായകൻ തിലക് വർമ്മ (107), വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര (117) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ 332 എന്ന മികച്ച സ്കോറിലെത്തിച്ചത്.അഭിഷേക് ശർമ്മ (9),ആയുഷ് ബദോനി (2), വൈഭവ് സൂര്യവംശി (26) എന്നിവർ പുറത്തായതോടെ 10.3 ഓവറിൽ 42/3 എന്ന നിലയിലായ ഇന്ത്യയെ 42.2ാം ഓവർവരെ ക്രീസിൽ നിന്ന് 206 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് തിലക്-കുമാർ സഖ്യം കരകയറ്റിയത്. അഞ്ചോവറിൽ രണ്ട് മെയ്ഡനടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ പ്രിൻസ് യാദവും ആറോവറിൽ ഒരു മെയ്ഡനടക്കം 16 റൺസ് വഴങ്ങിയ ഹർഷിത് റാണയും ചേർന്നാണ് നേപ്പാളിനെ പിച്ചിച്ചീന്തിയത്.
ആദ്യം അടിച്ചുതകർത്തു പിന്നെ എറിഞ്ഞിട്ടു, നേപ്പാളിനെതിരെ 306 റൺസിന്റെ കൂറ്റൻ ജയം നേടി ഇന്ത്യ എ