ന്യൂഡല്‍ഹി: ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഇട്ടിട്ടുള്ള ഗുണ്ടകളില്‍ ഒരാളും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ കടുത്ത എതിരാളിയ ഹിമാന്‍ഷു ഭൗവിനെ അമേരിക്കയില്‍ എഫ്ബിഐ അറസ്റ്റ് ചെയ്തു. അടുത്ത സഹായിയായ നീരജ് ഫരീദ്പുരിയയെ പോര്‍ച്ചുഗലിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭൗവിനെയും സഹായിയെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് എഫ്ബിഐ ഭൗവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
17 ാം വയസ്സില്‍ മൂന്ന് കൊലപാതകം, ജുവനൈല്‍ ഹോമില്‍ നിന്നും തടവുചാടല്‍ ; 20 ലധികം കേസുകളില്‍ ഇന്ത്യ തെരയുന്ന കുപ്രസിദ്ധഗുണ്ട ; ഹിമാന്‍ഷു ഭൗവിനെ എഫ്ബിഐ പൊക്കി…!