ഒരു കോടിയിലധികം വോട്ടർമാർ ലിസ്റ്റിൽ നിന്ന് പുറത്ത്, കർണാടകയിലെ എസ്ഐആറിന് ശേഷമുള്ള കണക്ക് ഇങ്ങനെ

ബംഗളൂരു: എസ്‌ഐആറിന് ശേഷം കർണാടകയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം 4.54 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്ത്. ഒരുകോടിയിലധികം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം 1,08,76,625 (1.08 കോടി) വോട്ടർമാരാണ് പുറത്തായത്. 61,687 പേർ വോട്ടർപട്ടികയിൽ ചേർക്കപ്പെടാൻ യോഗ്യരല്ല എന്നും കണ്ടെത്തി. ഇവരുടെ ഹിയറിംഗ് നടത്തിയതിന് ശേഷമാണിത്.

സംസ്ഥാനത്ത് ആകെ 5,54,32314 (5.54) കോടി പേരടങ്ങുന്ന വോട്ടർപട്ടികയാണുണ്ടായിരുന്നത്. ഇതാണ് 4.54കോടിയായി ചുരുങ്ങിയത്. 2.25 കോടി പുരുഷ വോട്ടർമാരും 2.29 കോടി സ്‌ത്രീവോട്ടർമാരും ഭിന്നലിംഗത്തിൽ പെട്ട 2841 വോട്ടർമാരുമാണുള്ളത്. 18-19 വയസുള്ള വോട്ടർമാർ 6.83 ലക്ഷമാണ്.

ജൂൺ 30നാണ് സംസ്ഥാനത്ത് എസ്‌ഐആർ പട്ടിക പരിഷ്‌കരണം തുടങ്ങിയത്. 2002ന് ശേഷം നടക്കുന്ന ആദ്യ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ആണിത്. 1.07 കോടി ആളുകൾ എന്യൂമറേഷൻ ഫോം തിരികെ നൽകിയില്ല ഇവർ സ്ഥലത്തില്ലാത്തവരോ, സ്ഥലംമാറിപോയവരോ, മരിച്ചവരോ, ഡ്യൂപ്ളിക്കേറ്റ് വിഭാഗത്തിൽ പെടുത്താവുന്നവരോ ആണെന്നാണ് വിവരം.

43.82 ലക്ഷം പേരുടെ ഹിയറിംഗ് നടത്തി 61,867 പേരെ പുറത്താക്കി. ഒക്‌ടോബർ 22ഓടെ പ്രക്രിയ പൂർത്തിയാക്കി. ഓഗസ്റ്റ് 24 മുതൽ സെപ്‌തംബർ 23 വരെ പരാതി അറിയിക്കാനുള്ള സമയത്ത് 10.08 ലക്ഷംപേർ പരാതി നൽകി. 1.88 ലക്ഷം പേരെ നീക്കം ചെയ്‌തു. ഫോം ആറ് വഴി എട്ട് ലക്ഷം പേർ അംഗങ്ങളായി. ഇവർ താമസം മാറിയതുകൊണ്ടോ കണ്ടെത്താനാകാത്തതുകൊണ്ടോ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരായിരുന്നു. ഇവരെയാണ് തിരിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *