കോവളം സ്പാ പീഡനക്കേസ്: നഗരസഭയിലെ താൽക്കാലിക ജീവനക്കാരി അറസ്റ്റിൽ; ബിനാമി ഉടമയെന്ന് പൊലീസ്, പ്രതികൾ ആറുപേർ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മായ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ മായയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

നേരത്തെ അറസ്റ്റിലായ നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ സുഹൃത്താണ് മായ. ഇരുവരും പണം മുടക്കി നിശാന്ത് എന്നയാളുടെ പേരിലാണ് സ്പാ നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സ്പായിൽ നിന്നുള്ള വരുമാനം ആദ്യം മായയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. തുടർന്ന് മായ പണം പിൻവലിച്ച് അനുരൂപിന് കൈമാറിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച വിവരം മായയ്ക്ക് അറിയാമായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *