ഇസ്രയേലിൽ നെതന്യാഹു സഖ്യത്തിന് കേവല ഭൂരിപക്ഷമില്ല,​ വിദേശ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം

ജറുസലേം : ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 53 സീറ്റുകൾ നേടി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലികുഡ് സഖ്യം മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചില്ല. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടിയപ്പോൾ അറബ് പാ‌ർട്ടികൾ 19 സീറ്റ് നേടി നിർണായക ശക്തിയായി. ഇതോടെ തിരഞ്ഞെടുപ്പ് അറബ് പാ‌ർട്ടികൾ തട്ടിയെടുത്തെന്ന ആരോപണവുമായി നെതന്യാഹു രംഗത്തെത്തി.

തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുകൾ ഉണ്ടായെന്ന നെതന്യാഹുവിന്റെ ആരോപണത്തി ൽ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു,​ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന് നിർദ്ദേശം നൽകിയത്. അറബ് വംശജരായ പൗരൻമാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന സംശയത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *