ഡൽഹി ചൗരി ബസാറിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണ് 2 മരണം

ന്യൂഡൽഹി: പഴയ ഡൽഹിയിലെ ചൗരി ബസാറിൽ വ്യാഴാഴ്ച രാവിലെ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിത്താരയിൽ രാവിലെ 9:50-ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

വാട്ടർ ടെൻഡറുകളും രക്ഷാപ്രവർത്തന വാഹനങ്ങളും അടക്കം കുറഞ്ഞത് ആറ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.

വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടിടത്തിന്റെ രണ്ട് സ്ലാബുകൾ തകർന്നു വീണ് രണ്ട് പേർ മരിച്ച സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ ദുരന്തം ഉണ്ടാകുന്നത്. ഒരു പഴയ വീടിന് മുകളിൽ പുതിയ നില പണിയുന്നതിനിടെ മിലാൻ ഗാർഡൻ പ്രദേശത്തായിരുന്നു ആ അപകടം നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന മേൽക്കൂരയുടെ ഒരു ഭാഗം തകരുകയും തുടർന്ന് അതിന് മുകളിലെ സ്ലാബ് നിലംപൊത്തുകയുമായിരുന്നു.

സെപ്റ്റംബർ 6-ന് തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ ബോയ്‌സ് പേയിംഗ് ഗസ്റ്റ് ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നതിനെ തുടർന്ന് ഏഴ് പേർ മരിച്ചിരുന്നു. തുറ്റർന്ന് എം.സി.ഡി സുരക്ഷാ ഓഡിറ്റുകൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *