Home Breaking News ലോകത്ത് കൊറോണ മരണം മൂന്ന് ലക്ഷത്തിലേക്ക്; അമേരിക്കയിൽ മരണം 80,000ത്തിലേക്കടത്തു

ലോകത്ത് കൊറോണ മരണം മൂന്ന് ലക്ഷത്തിലേക്ക്; അമേരിക്കയിൽ മരണം 80,000ത്തിലേക്കടത്തു

9
0

ന്യൂയോർക്ക: ലോകത്ത് ഇതുവരെ കൊറോണ രോഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 2,880,000 പേർ രോ?ഗംമൂലം മരണപ്പെട്ടു.

കൊറോണ ഏറ്റവും രൂക്ഷമായി ബധിച്ച അമേരിക്കയിൽ മരണം 80,000 ത്തോടടുക്കുകയാണ്. അമേരിക്കയിൽ ഇനിയും കൊവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് ഡോണൾഡ് !ട്രംപ് പറഞ്ഞു. വാക്‌സിൻ ഇല്ലാതെ തന്നെ കൊവിഡ് 19 അപ്രത്യക്ഷമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. 2,666 പേർക്കാണ് സ്‌പെയിനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനിലെ മരണനിരക്ക് വീണ്ടും താഴ്ന്നത് ആശ്വാസമായി. പക്ഷേ, റഷ്യയിൽ പുതിയ പതിനായിരം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

ബ്രിട്ടനിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിലും അടുത്ത ആഴ്ച മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here