12 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. റായ്ഗഞ്ച് സ്വദേശി ദിലീപ് കുമാറാണ് കൊല്ലപ്പെട്ടത്.

പുലർച്ചെ ഉത്തര ദിനാജ്പൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പൊലീസിന് നേരെ ദിലീപ് കുമാർ വെടിയുതിർത്തതായും തുടർന്ന് സ്വയരക്ഷയ്ക്കായി പൊലീസ് തിരിച്ചുവെടിവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ പ്രതി കൊല്ലപ്പെടുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങളും പൊലീസ് നടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *