‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ ​പോലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പോലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല.എഫ്എല്‍-3 ലൈസന്‍സ് പ്രകാരം ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *