പാലക്കാട് കോട്ടത്തറയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ സ്ത്രീ വീട്ടില്‍ മരിച്ച നിലയില്‍. കോട്ടത്തര സ്വദേശി സിന്ധുവാണ് മരിച്ചത്. കൊലപാതമാണെന്നാണ് സംശയം. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിലാണ്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് അട്ടപ്പാടി കോട്ടത്തറ സ്വദേശിയായ സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസാണ് ഇവരുടെ പ്രായം. ഇവരുടെ ഭര്‍ത്താവ് സജി തന്നെയാണ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭാര്യ മരിച്ച വിവരം അറിയിച്ചത്. എന്നാല്‍ മൃതദേഹത്തിന്റെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയതായി കണ്ട നാട്ടുകാര്‍ക്ക് അതില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് ഇവര്‍ അഗളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *