കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോണാക്രമണം; രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു. കുവൈറ്റ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു പാകിസ്ഥാൻ പൗരനുമാണ് പരിക്കേറ്റത്.

കുവൈറ്റിലെ തന്ത്രപ്രധാന കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റതായാണ് കുവൈറ്റ് പ്രതിരോധ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. പരിക്കേറ്റവരിൽ രണ്ട്

ഇറ്റാലിയൻ പൗരൻമാരും ഒരു കുവൈറ്റ് പൗരനും ഒരു പാകിസ്ഥാൻ പൗരനാണെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. പിന്നീട് രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസയും സ്ഥിരീകരിച്ചു. ഇവർ ജർമൻ പ്രതിരോധ വ്യവസായ കമ്പനിയായ റൈൻമെറ്റലിൽ ജോലി ചെയ്തിരുന്നവരാണെന്നും വാർത്താ ഏജൻസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *