സൗദി അറേബ്യയിലെ ജിസാന്‍ പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം ; നേപ്പാള്‍ സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശി മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിലെ ഏറ്റവും വലിയ റിഫൈനറിയും പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവുമായ റാസ് തനൂറയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തമുണ്ടായി. അഗ്നിശമന സേന ഉടന്‍ എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളികള്‍ വിവിധ രാജ്യക്കാരാണെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി സഖ്യസേന ആരോപിച്ചു. സിവിലിയന്മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതിന് ശക്തമായ സൈനിക തിരിച്ചടി നല്‍കുമെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍-മാലിക്കി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചര്‍ ഹൂതി നിയന്ത്രിത മേഖലയില്‍ വെച്ച് തകര്‍ത്തതായും സഖ്യസേന അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *