പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കോഴിക്കോട് വെള്ളിപ്പറമ്പിൽ സംഭവം

കോഴിക്കോട്: വെള്ളിപ്പറമ്പിൽ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു. വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് സുരാവത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നമംഗലം പൊലീസാണെന്ന് പറഞ്ഞാണ് പ്രതികൾ യുവാവിന്റെ വീട്ടിലെത്തിയത്. പരാതിക്കാരന്റെ ഉമ്മയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. ഇരിവാൾ, കരിങ്കല്ല്, കത്തി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചത്.

മർദനത്തിന് പുറമെ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 60,000 രൂപയുടെ ആപ്പിൾ ഐഫോൺ 12 മിനി മൊബൈൽ ഫോണും 12,000 രൂപയുടെ ഫാസ്റ്റ്ടാഗും പ്രതികൾ പിടിച്ചുപറിച്ചതായും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *