പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മുൻകൂട്ടി തീരുമാനിച്ച മേളകൾ സുരക്ഷ ഉറപ്പാക്കി നടത്തണമെന്ന് ജില്ലാ കലക്ടർ കെ സുധീർ അറിയിച്ചു.
കനത്ത മഴ; പാലക്കാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വയനാട്ടിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും