ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയൻ എന്തിനെയോ ഭയപ്പെടുന്നുണ്ടെന്നും ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നടപടി സ്വീകരിക്കുന്ന ഇഡിയെയോ മോദിയെയോ വിമർശിക്കുന്നതിന് പകരം വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയാണ് പിണറായി വിമർശിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സംഭവിച്ചത് വിചിത്രമായ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ച് വ്യക്തത വരുത്തണം. 20 കോടി രൂപ പോലുമുള്ള തുക ചെറിയതാണെന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇനിയും കള്ളം പറഞ്ഞ് പിണറായി വിജയൻ സ്വന്തം വില കളയരുതെന്നും രാഷ്ട്രീയത്തിൽ ഒരു സ്ഥാനമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെങ്ങനെയെന്ന് പിണറായി വിജയൻ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.