ബംഗളൂരു മജസ്റ്റിക് റെയിൽവെസ്റ്റേഷനിൽ വൻ തീപിടിത്തം, അപകടം ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിൽ

ബംഗളൂരു: മജസ്റ്റിക് റെയിൽവെ സ്റ്റേഷനിൽ വൻ തീപിടിത്തം. ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിലാണ് തീപിടിത്തം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിലാണ് ആദ്യം തീകണ്ടത്. നിമിഷങ്ങൾ കൊണ്ട് തീ ആളിപടരുകയായിരുന്നു. തീപടർന്ന കോച്ച് പൂർണമായും കത്തിനശിച്ചു.
സംഭവമറിഞ്ഞയുടൻ റെയിൽവെ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. ആർക്കും ജീവാപായം സംഭവിച്ചിട്ടില്ല എന്നാണ് വിവരം. ഷോർട്‌സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *