പുതിയ കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് നിര്‍ബന്ധം; ബില്‍ഡിങ് കോഡില്‍ മാറ്റം വരുത്തി ഹരിയാന
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിര്‍മാണ നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പുതിയതായി നിര്‍മിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന നിര്‍ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി, കോഓപ്പറേറ്റീവ് ഹൗസിങ് പ്രൊജക്ട് എന്നിവയ്ക്കും ഈ നിര്‍ദേശം ബാധകമാണ്. നിയമം നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹൗസിങ് പ്രൊജക്ടുകളിലെ അഞ്ച് പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് ഒരു ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പുറമെ,…