തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
ഇടുക്കി: തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, ആഷിക് ഒ എസ്, നിഹാൽ ഷഫീക്ക്, ആർഷിദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 18 ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ രാത്രി രണ്ടുവാഹനങ്ങളിലായി ഇവർ തൊടുപുഴയിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് പൊലീസ് സംഘം പരിശോധന നടത്തുകയും ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്. തുടർന്ന് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റിലായ ടിഎസ്…