ഒരു പകൽ മുഴുവൻ നാദാർച്ചനയുമായി നാദബ്രഹ്മം
ഗുരുവായൂർ : തൃശ്ശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുരുവായൂർ സംഗീതാർച്ചന നൂറോളം ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീതാർച്ചനയുടെ 37-ാമത് പതിപ്പാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം മനോജ് സി, മാധ്യമപ്രവർത്തകൻ ശിവജി നാരായണൻ, നാദബ്രഹ്മം ഫൗണ്ടേഷൻ ഫൗണ്ടർ പ്രസിഡണ്ട് എം.ഡി. സോമശേഖർ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ എട്ടുമണിക്ക്…