തൂശനില വില 6 രൂപയിൽ എത്തി, തിരുവോണമാകുമ്പോൾ 10
കുറവിലങ്ങാട് ∙ ഓണത്തിന് ഇല ഇടാറായിട്ടില്ല. പക്ഷേ അതിർത്തി കടന്ന് വാഴയില എത്തിത്തുടങ്ങി.ഇത്തവണ വില കൂടുതൽ. അത്തം എത്തിയപ്പോൾ തന്നെ ഒരു തൂശനില വില 6 രൂപയിൽ എത്തി. തിരുവോണമാകുമ്പോൾ അതു 10 രൂപയ്ക്കു മുകളിൽ എത്തുമെന്ന് ഉറപ്പ്. ഓണസദ്യ കഴിക്കുന്നത് മലയാളി ആണെങ്കിലും ഇല എത്തുന്നത് തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം വരെ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളിൽനിന്നാണ് വാഴയിലകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും എത്തുന്നു. അതിർത്തി കടന്നെത്തുന്ന ഇലയുടെ…