തോരാമഴ കണക്കിലില്ല; ഒറ്റ രാത്രിയിൽ കേരളം വെള്ളത്തിനടിയിൽ! തിരുവനന്തപുരത്ത് അധികമഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ഏകദേശം 24 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരം കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 24.8 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ഈ കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴ് ജില്ലകളിലാണ് മഴ കുറഞ്ഞത്. ഇവയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്, ഇടുക്കി ജില്ലകളിലാണ്. വയനാട്ടിൽ ഏകദേശം…