തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ജ്യോതി തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാതായതോടെ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തി മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പ്രസവത്തെത്തുടര്‍ന്നാകാം യുവതിയും കുഞ്ഞും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയെടുത്തപ്പോള്‍ ജ്യോതിക്കൊപ്പം പാവറട്ടി…

Read More

അയോദ്ധ്യ കാണിക്കത്തട്ടിപ്പ്; ഭക്തി ചൂഷണംചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണമെന്ന് പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ അടുത്ത ബന്ധമുള്ളവരാണ് ഈ ട്രസ്റ്റിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ത്തന്നെ രൂപീകരിച്ച…

Read More

ഓപ്പറേഷന്‍ അമിസ്റ്റാഡ്’, രണ്ട് വിമാനങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി, 35 ടണ്‍ ജീവന്‍ രക്ഷാമരുന്നെത്തിച്ചു; മരണം 1,430 ആയി

കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 1,430 ആയി. ദുരന്തത്തില്‍ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്‌റയില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകര്‍ത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷന്‍ അമിസ്റ്റാഡ്’ എന്ന പേരില്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു….

Read More

ഇടിമുഴക്കം പോലെ ഡെംബലെ ഹാട്രിക്, നോര്‍വെയെ 4-1ന് തകര്‍ത്ത് ഫ്രാന്‍സ്

ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബാളില്‍ ഇന്നലെ രാത്രി നോര്‍വേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ 32 മിനിട്ടിനകം മൂന്നു ഗോളുകള്‍ നേടി ഫ്രാന്‍സിന്റെ ഒസ്മാനേ ഡെംബലേ. നിലവിലെ ബാലന്‍ ഡി ഓര്‍ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോര്‍വേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടില്‍ തേലോ ആസ്ഗാഡിലൂടെ നോര്‍വേയും ഗോള്‍ നേടിയെങ്കിലും ഇന്‍ജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേര്‍ത്ത് 4- 1ന് ഫ്രാന്‍സ് ജയം സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജര്‍മ്മനിയെ 2- 1ന് അട്ടിമറിച്ച്…

Read More

ഓസ്ട്രേലിയ – പാരഗ്വായ് അങ്കം ആദ്യപകുതിയില്‍ ഗോള്‍രഹിതം, യു.എസ്.എ.യെ ഞെട്ടിച്ച് തുര്‍ക്കി

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിര്‍ണായകമായ ഓസ്ട്രേലിയ – പാരഗ്വായ് മത്സരം ആദ്യപകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയില്‍. റൗണ്ട് 32 ഉറപ്പാക്കാന്‍ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്ട്രേലിയയ്ക്ക് തോല്‍വി ഒഴിവാക്കല്‍ നിര്‍ബന്ധവുമായ മത്സരത്തില്‍ ഇരുടീമും ഭേദപ്പെട്ട മുന്നേറ്റം നടത്തിയെങ്കിലും ഗോളിന് വഴിയൊരുങ്ങിയില്ല. ഓരോ ജയവും സമനിലയുമായി ഇരുടീമിനും മൂന്ന് പോയിന്റാണ്. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസം കാരണം ഓസ്ട്രേലിയയാണ് മുന്നില്‍. അതിനാല്‍ത്തന്നെ അടുത്ത റൗണ്ടിലെത്താന്‍ സോക്കറൂസിന് സമനില മതി. മറുവശത്ത് യു.എസ്.എ. – തുര്‍ക്കി മത്സരം…

Read More

ലയണല്‍ മെസിക്ക് ഇന്ന് 39-ാം പിറന്നാള്‍

  ഓസ്ട്രിയ : ആദ്യം ഫുട്ബാള്‍ പിറന്നു. പിന്നെ പെലെയും മറഡോണയും വന്നു. അവര്‍ക്കു പിന്നാലെ മിശിഹ പിറവിയെടുത്തു. കളിക്കളങ്ങളെ ഗോള്‍മുഴക്കംകൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ തിരുപ്പിറവിക്ക് ഇന്ന് വാര്‍ഷികം. കഴിഞ്ഞരാത്രി ഡാലസിലെ മൈതാനത്ത് ഓസ്ട്രിയന്‍ ഗോള്‍ വലയിലേക്ക് ഒരു 19കാരന്റെ മെയ്വഴക്കത്തോടെ രണ്ട് ഗോളുകള്‍ വര്‍ഷിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി മാറിയ താരത്തിന് ഇന്ന് 39-ാം ജന്മദിനം. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ലയണല്‍ മെസിക്കുമുന്നില്‍ തലകുനിക്കാത്ത കൊടുമുടികളില്ല. ആറ്…

Read More

ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നില്‍ അഴിമതിയുടെ മണമുണ്ടെന്നും ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദ്ദേശത്തിന് പിന്നില്‍ അഴിമതിയെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉയര്‍ത്തിയ ആരോപണം, സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. 2023 ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെന്നും 3 വര്‍ഷം തങ്ങള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ വന്ന…

Read More

തമിഴ്നാട്ടില്‍ ടൊര്‍ണാഡോയ്ക്ക് സമാനമായ വന്‍ ചുഴലിക്കാറ്റ്; അത്യപൂര്‍വ പ്രതിഭാസം; കോടികളുടെ നാശനഷ്ടം

    തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ ടൊര്‍ണാഡോയ്ക്ക് സമാനമായ അതിശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. തൂത്തുക്കുടി വിമാനത്താവളത്തിന് സമീപം ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങളും അവശിഷ്ടങ്ങളും ചേര്‍ന്ന് വന്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. തൂത്തുക്കുടി-തിരുനെല്‍വേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തല്‍ ഗ്രാമങ്ങളിലാണ് കാറ്റ് കനത്ത നശംവിതച്ചത്. തമിഴ്നാട്ടില്‍ ഇത്തരം പ്രതിഭാസങ്ങള്‍ അത്യപൂര്‍വമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അതിശക്തമായി വീശിയ കാറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീശിയടിച്ച കാറ്റില്‍ 200-ഓളം വീടുകള്‍ നശിച്ചതായാണ് പ്രാഥമിക…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന നിയന്ത്രണം, ഇവ കൈവശം കരുതരുത്!

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂണ്‍ 21) വീണ്ടും നടക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതാന്‍ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പുര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നായി 13 പ്രതികളെ അറസ്റ്റ്…

Read More