രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 11 പേർക്ക് പുരസ്‌കാരം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായവരിൽ കേരളത്തിൽ നിന്നുള്ള പതിനൊന്ന് പേർ. 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലുകൾ പ്രഖ്യാപിച്ചത്. വിജിലൻസ് എസ് പി എസ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. ഐജി രാജ്‌പാൽ മീണ, എസ് പി ബിനു രാമകൃഷ്‌ണപിള്ള എന്നിവർക്ക് സ്‌‌തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫയർഫോഴ്‌സിൽ രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ്, ജയിൽ സർവീസിൽ നിന്ന് സുനിൽ കുമാർ, മോഹൻ ദാസ്, ഡിവൈഎസ്‌‌പി ആർ രവികുമാർ, എസ്…

Read More

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിന് ആശ്വാസം; മാനനഷ്‌ടക്കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. ലക്‌നൗ മജിസ്‌ട്രേറ്റ് കോടതി രാഹുൽഗാന്ധിക്കെതിരെയെടുത്ത മാനനഷ്‌ടക്കേസും സമൻസുമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസിൽ രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാ‌ർ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപാങ്കൽ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെ‌ഞ്ചാണ് കേസ് പരിഗണിച്ചത്. ‘രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതായി ഉത്തർപ്രദേശ് സർക്കാരിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നില്ല. അതിനാൽ രാഹുൽ ഗാന്ധിക്കെതിരായ പരാതിയും മജിസ്‌ട്രേറ്റിന്റെ…

Read More

മന്ത്രിയുമായുള്ള ചർച്ചയിൽ സമവായം, 45 ദിവസത്തെ സമയം ചോദിച്ച് സർക്കാർ: യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 17 ദിവസമായി തുടർന്ന സമരം അവസാനിപ്പിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി…

Read More

കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റം; ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നു. ദിവസങ്ങളോളം തുടർന്നിരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടാകുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യതാ പ്രവചനത്തിൽ ഇന്നുമാത്രമാണ് ജാഗ്രതാ നിർദേശമുള്ളത്. ഇന്ന് എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

വിലപേശലും വേണ്ട കച്ചവടക്കാരുമില്ല, ഇവിടെകൂട്ടിൽ നിന്നും നേരിട്ട് കോഴിക്കുഞ്ഞിനെ മേടിക്കാം

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയോരത്ത് കല്ലൂർക്കാട്ടിൽ ആളില്ലാത്ത വഴിയോര കോഴിക്കുഞ്ഞ് വില്പന കേന്ദ്രം ശ്രദ്ധേയമാകുന്നു. പച്ചക്കറി വില്പനയിലൂടെ നേരത്തെ വിജയിപ്പിച്ച മാതൃകയിലാണ് ഇപ്പോൾ കോഴിക്കുഞ്ഞ് വില്പനയും ആരംഭിച്ചിരിക്കുന്നത്. മഞ്ഞ ടാർപോളിൻ മേഞ്ഞ ചെറിയ കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നവർക്ക് സ്വയം തിരഞ്ഞെടുക്കാം.ഒരു കോഴിക്കുഞ്ഞിന് 105 രൂപയാണ് വില. കോഴിക്കുഞ്ഞുങ്ങളുടെ പ്രായം, വില, പൂവൻ, പിട എന്നിവ തിരിച്ചറിയാനുള്ള വിവരങ്ങൾ എന്നിവ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം….

Read More

ബാഹുബലി യുഗം കഴിഞ്ഞു, ഇനി വരുന്നത് ‘ഫൗജി’; ഏഴുവർഷത്തിന് ശേഷം ഡിപി മാറ്റി പ്രഭാസ്

സൂപ്പർസ്റ്റാർ പ്രഭാസിന്റെ കരിയറിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ തരംഗമായി താരത്തിന്റെ പുതിയ പ്രൊഫൈൽ ചിത്രം. കഴിഞ്ഞ ഏഴു വർഷമായി തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രഭാസ് ഉപയോഗിച്ചിരുന്ന ഡി.പിയായ ഐക്കണിക് ‘ബാഹുബലി’ ചിത്രത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഫൗജി’യിലെ ലുക്കാണ് താരം പുതിയ ഡി.പിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രം മാറിയതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് ആരാധകർ പുതിയ ലുക്ക് ഏറ്റെടുത്തത്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് തുടക്കത്തിൽ തന്നെ…

Read More

വിജയ്ക്ക് ആശ്വാസം: കരൂർ ദുരന്തബാധിതർക്ക് ജോലിനൽകിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിനൽകാനുള്ള തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസുമാരായ ജെ ബി പർദിവാലയും കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2024 സെപ്റ്റംബർ 27നാണ് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ‌ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതേതുടർന്നാണ് മരിച്ച 41 പേരുടെ കുടുംബങ്ങളെ സഹായിക്കാൻ കുടുംബാംഗങ്ങൾക്ക് ജോലിനൽകാൻ തീരുമാനിച്ചത്….

Read More

ഡിവൈഎഫ്‌ഐയെ സംസ്ഥാനത്ത് നയിക്കാൻ ചിന്താ ജെറോം എത്തുന്നു,​ സംസ്ഥാന സെക്രട്ടറിയാവുക എം വിജിൻ

തിരുവനന്തപുരം: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ നേതൃമാറ്റം ഉടനുണ്ടാകുമെന്ന് വിവരം. യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനാണ് സംസ്ഥാന സെക്രട്ടറി. ഡിവൈഎഫ്‌ഐ നേതൃയോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അദ്ധ്യക്ഷ പദവിയിലേക്ക് തിരുവനന്തപുരം മുൻ മേയറും യുവനേതാവുമായ ആര്യാ രാജേന്ദ്രന് വേണ്ടി ചിലർ രംഗത്തെത്തിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നേതാക്കൾ…

Read More

‘ഇത് എനിക്കും വിദ്യാർത്ഥികൾക്കും ഇടയിലുള്ള വിഷയമാണ്’; ബിസിഐ നടപടിയെ രൂക്ഷമായി വിമ‌ർശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പ്രതിഷേധം നടത്തിയതിന്റെ പേരിൽ നൽസാർ സർവകലാശാലയിലെ വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യുന്നതിൽനിന്ന് തടഞ്ഞ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ (ബിസിഐ) നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ് സൂര്യകാന്ത്. സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ 2026ലെ ബിരുദധാരികളുടെ എൻറോൾമെന്റാണ് ബിസിഐ തടഞ്ഞത്. നടപടി തീർത്തും അനാവശ്യമായിരുന്നെന്ന് സൂര്യകാന്ത് പറഞ്ഞു. ‘ഞാനും വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇത് എനിക്കും വിദ്യാ‌ർത്ഥികൾക്കും ഇടയിലുള്ള വിഷയമാണ്. ഇതിൽ ഇടപെടാൻ ബിസിഐയ്‌ക്ക് എന്ത് അധികാരമാണുള്ളത്?’- അദ്ദേഹം ചോദിച്ചു. നാൽസാർ…

Read More

ഓണത്തിന് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഇത്തവണ അധിക ശ്രദ്ധ വേണം, നിർദേശവുമായി വിമാനക്കമ്പനികൾ

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ യാത്രയ്‌ക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം. പല സ്ഥലങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ചില സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാൽ, മുഴുവൻ സർവീസുകൾക്കും ഇത് ബാധകമല്ല. യുഎഇ വിമാനത്താവളങ്ങളിൽ വേനൽക്കാല യാത്രാ സീസണിലെ ഏറ്റവും തിരക്കേറിയ സീസണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്കുള്ള നിർദേശം നൽകിയിരിക്കുന്നത്. ഓണം, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങൾക്കായി പലരും നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്. അതിനാൽ, വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ…

Read More