എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നുള്ള കേന്ദ്രതീരുമാനത്തിൽ കോൺഗ്രസിന് വ്യത്യസ്ത നിലപാടാണ് ഉണ്ടായത്. ആലാപനത്തിനിടെ രാഹുൽ ഗാന്ധി ഖാർഗെയെ അസ്വസ്ഥനായി തിരിഞ്ഞ് നോക്കുന്നതും അദ്ദേഹം ഇടപെടുന്നതും വ്യക്തമായിരുന്നു.     കേരളമടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന് നിയന്ത്രണം ഉണ്ടയിരിക്കെയാണ് എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിന്റെ ആദ്യ…

Read More

ഫ്ലാസ്ക് പഴയതോ,​ പുതിയതാക്കാൻ ഒന്നു പരീക്ഷിക്കാം

ചായയും കാപ്പിയും ചൂടോടെ സൂക്ഷിക്കാൻ മിക്ക വീടുകളിലും ഫ്ലാസ്ക് ഉപയോഗിക്കാറുണ്ട്. സ്ഥിരമായി ചായയോ കാപ്പിയോ ഉപയോഗിച്ച് കഴിഞ്ഞാൽ ഫ്ലാസ്കിന്റെ അകത്ത് തവിട്ടുനിറത്തിലുള്ള കറയും ചായയുടെ മണവും പിടിക്കുന്നത് സാധാരണമാണ്. എത്ര കഴുകിയാലും പഴയ ചായയുടെ മണം പോകാതെ നിൽക്കുന്നതും പലരുടെയും പരാതിയാണ്. സാധാരണ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ ഉപരിതലത്തിലെ അഴുക്ക് മാറിയേക്കാം. എന്നാൽ ഫ്ലാസ്കിന്റെ അടിഭാഗത്തും കോണുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറയും ഗന്ധവും പൂർണമായി മാറണമെന്നില്ല. ഇതിനായി വീട്ടിൽ എളുപ്പം ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിക്കാം. ഫ്ലാസ്ക്…

Read More

ലക്ഷ്യം വികസിത ഇന്ത്യ; ഓരോരുത്തരും ആത്മനിർഭരത കൈവരിക്കണം’- നരേന്ദ്രമോദി

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്നങ്ങൾ ഇനി വലുതാകുകയാണ് പ്രധാനമന്ത്രി. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാക്കും. അതിലൂടെ കഴിവുകൾ വർധിക്കും, സ്വപ്നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും 80–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വർഷം, ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ…

Read More

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വികാസം ഉറപ്പാക്കി സാമൂഹിക സേവനത്തിന് അവരെ പ്രാപ്തരാക്കുന്ന കേരള പൊലീസിൻ്റെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ. എസ്.പി.സിയുടെ പതിനാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന കേഡറ്റുകളുടെ സെറിമോണിയൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം കേക്ക് മുറിച്ച് എസ്.പി.സി ദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കേഡറ്റുകൾ വർണ ബലൂണുകൾ ആകാശത്തേക്ക് പറത്തി. ‘തൂഫാൻ…

Read More

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 282പേർക്ക്; പട്ടിക പുറത്തുവിട്ടത് ഏറെ വൈകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി. വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വൈകിയത് ആഭ്യന്തര വകുപ്പിനുണ്ടായ ഗുരുതര വീഴ്‌ചയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.   മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ, ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം…

Read More

ലോക സാമ്പത്തിക ശക്തിയായി നാം മാറി’; 80-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയ‌ർത്തി. വന്ദേമാതരത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പതാകയുയർത്തിയത്. ശേഷം 21 ആചാരവെടികൾ മുഴക്കി. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടി നടത്തി.   ദേശീയ പതാകയേന്തിയ ഒരു ഹെലികോപ്റ്ററും വന്ദേമാതരം എന്നെഴുതിയ ഹെലികോപ്റ്ററുമാണ് പുഷ്‌പവൃഷ്‌ടി നടത്തിയത്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.   ‘എല്ലാ മനസുകളിലും വന്ദേമാതരമാണ്. പുത്തൻ…

Read More

ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ രണ്ട് മരണം; പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഭൂചലനത്തിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ പൂർണമായി തകരുകയും ചെയ്തു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ വടക്കു-വടക്ക് പടിഞ്ഞാറ് ദിശയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം…

Read More

മെസ്സിയുടെ കേരള സന്ദർശനം; അന്വേഷണം വിജിലൻസിന്

തിരുവനന്തപുരം: മെസ്സിയുൾപ്പെടെ അർജന്‍റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസിന്‍റെയോ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്‍റെയോ അന്വേഷണം പ്രഖ്യാപിച്ചേക്കും. നിലവിൽ നടക്കുന്ന ധനവകുപ്പ് പരിശോധനക്ക് പുറമെ സംഭവത്തിൽ ഗുരുതര ക്രമക്കേടും ഔദ്യോഗിക പദവികളുടെ ദുരുപയോഗവും നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സർക്കാർ ഏജൻസിയെ അന്വേഷണ ചുമതല ഏൽപിക്കുന്നത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇക്കാര്യം വ്യക്തമായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. എന്നാൽ, കായിക വകുപ്പ് സ്പെഷൽ…

Read More

വിഴിഞ്ഞം-നാവായിക്കുളം: നഷ്‌ടപരിഹാരം വേഗത്തിൽ

ന്യൂഡൽഹി: പാരിസ്ഥിതിക അനുമതി ലഭിച്ച വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡിന് കേന്ദ്ര മന്ത്രിസഭാ അനുമതിയും ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്‌ടപരിഹാരവും വേഗത്തിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാത 66ൽ കായംകുളത്ത് 2.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ അംഗീകരിച്ചു. ഹരിപ്പാടും കരുനാഗപ്പള്ളിയിലും താലൂക്ക് ആശുപത്രികൾക്കും ഓച്ചിറ…

Read More

ഭൂമി തരംമാറ്റൽ ഫീസ് : നിലത്തിന്റെ ന്യായവില നോക്കി നിശ്ചയിച്ചേക്കും

തിരുവനന്തപുരം: ഭൂമിതരംമാറ്റം ചെയ്യുമ്പോൾ നിലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന വിധത്തിൽ നിയമഭേദഗതി വന്നേക്കും.നിലവിൽ പരിവർത്തനം ചെയ്യുന്ന ഭൂമിയോട് ചേർന്നുള്ള പുരയിടത്തിന്റെ ന്യായവില അടിസ്ഥാനമാക്കിയാണ് തരംമാറ്റുന്നതിന് ഫീസും സ്ളാബും നിശ്ചയിക്കുന്നത്.ഇതുകാരണം വലിയ തുക നൽകേണ്ടിവരുന്നാതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. 2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സമഗ്ര മാറ്റം വരുത്താനുള്ള പരിശോധനകൾ റവന്യൂവകുപ്പ് തുടങ്ങി. തരംമാറ്റത്തിന്റെ ഫീസ് കുറയാനാണ് സാദ്ധ്യത. പുരയിടത്തിന്റെ ന്യായവില കണക്കാക്കി തരം മാറ്റത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതിൽ കാലതാമസം വരുന്നതായുള്ള ഉദ്യോഗസ്ഥരുടെ ആക്ഷേപത്തിനും പരിഹാരമാവും….

Read More