85 ലക്ഷം രൂപ എന്തിനുപയോഗിച്ചു ; വീണയ്ക്ക് എതിരേ ഫെമ കേസും വന്നേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണയ്ക്ക് എതിരേ ഫെമ കേസും വന്നേക്കും. വീണയുടെ അക്കൗണ്ടില്‍ നിന്നും 85 ലക്ഷം ദുബായിലേക്ക് കൈമാറിയതായി കണ്ടെത്തിയെന്നാണ് ഇ.ഡി.യുടെ വാദം. വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കിട്ടിയ ഡയറിയിലാണ് ഈ വിവരമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പണം പോയതായി സംശയിക്കപ്പെടുന്നുണ്ട്. മെയ് 27 നായിരുന്നു ഇ.ഡി. റെയ്ഡ് നടത്തിയത്് അവിടെ നിന്നും കിട്ടിയ ഡയറിയില്‍ മുഴുവന്‍ വിവരവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. പണം ആര്‍ക്കാണ് കൈമാറിയത്. എന്തിന് വേണ്ടിയാണ് എന്നതടക്കമുള്ള കാര്യത്തിനായി വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പണം ഒഴുകിയതായി സംശയിക്കുന്നുണ്ട്.

റിയാസിന്റെ സൃഹൃത്തും പാര്‍ട്ടിക്കാരനുമായ നന്ദുലാലിന്റെ പേരില്‍ ഒരു സിം എടുത്തിരുന്നതായും അത് ഇന്റര്‍നെറ്റ് കോളിംഗിനായി ഉപയോഗിച്ചിരിക്കാമെന്നും ഇ.ഡി. സംശയിക്കുന്നുണ്ട്. റിയാസും വീണയും ആവശ്യപ്പെട്ടതിനാണ് ഈ സിംകാര്‍ഡ് എടുത്തു നല്‍കിയത് എന്നാണ് ചോദ്യം ചെയ്യലില്‍ നന്ദുലാല്‍ പറഞ്ഞിരിക്കുന്നത്. വീണയുടെ ഇടപാടുകള്‍ ദുരൂഹമെന്നാണ് ഇ.ഡി. പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. നിഖിലിന്റെ സോളാസ് എന്ന സ്ഥാപനത്തിലേക്ക പണം ഒഴുകിയതായി ഇ.ഡി. കരുതുന്നു.

സൊളാസ് വഴി റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നുമാണ് ഇ.ഡി. കരുതുന്നത്. അതേസമയം ആരോപണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്. ഇ.ഡി. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിതമായ നടപടിയെന്നാണ് സിപിഐഎം വിലയിരുത്തുന്നത്്. ഞായറാഴ്ച കോഴിക്കോട് പൊതുയോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *