ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസ്: 37.59 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസിൽ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. താൽക്കാലികമായാണ് നടപടി. 37.59 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഇഡി റവന്യൂ അധികൃതർക്ക് കൈമാറി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സൊസൈറ്റി മുൻ പ്രസിഡന്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികൾ. ഇതിൽ എ ആർ ഗോപിനാഥൻ മരണപ്പെട്ടിരുന്നു. ബിഎസ്എൻഎൽ…