ട്രെയിനില്‍ ബാത്റൂമിലിരുന്നുപോലും പുകവലിക്കാന്‍ ഇനി കഴിയില്ല
ചെന്നൈ: അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങിയ സെമി ഹൈസ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. നിരവധി പുത്തന്‍ ഫീച്ചറുകളടങ്ങിയ ഈ ട്രെയിനുകളില്‍ രാജ്യത്ത് ആദ്യമായി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എഫ് ഡി എസ്) ഉള്‍പ്പെടുത്തിയിരുന്നു. കോച്ചുകളിലെ ടോയ്ലറ്റുകളില്‍ പുകവലിയോ തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ എഫ്ഡിഎസിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും വണ്ടി ഉടന്‍ നില്‍ക്കുകയും ചെയ്യും. ഈ സംവിധാനം പിന്നീട് അതിലെ കോച്ചുകളിലേക്കും ഏര്‍പ്പെടുത്തി.നിലവില്‍ പുതുതായി നിര്‍മ്മിച്ച് പുറത്തിറങ്ങിയ എല്‍എച്ച്ബി കോച്ചുകളിലും എഫ് ഡി എസ് ഉണ്ട്. എന്നാല്‍ ഇവയ്ക്ക് പുറമേ ഇനി…