ആദ്യം കരുതിയത് ഉപദ്രവകാരിയല്ലാത്ത ചേരയെന്ന്, പെട്ടെന്ന് പത്തിവിടർത്തി ഉയർന്നുനിന്ന് പാമ്പ്, ഞെട്ടി ജനം

വടശ്ശേരിക്കര: പത്തിവിടർത്തി ഭീതി വിതച്ച മൂർഖൻ പാമ്പിനെ പിടികൂടി. വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യം സൂക്ഷിക്കുന്ന കെട്ടിടത്തിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. പാമ്പ് പിടിത്ത വിദഗ്ദ്ധൻ ഉതിമൂട് മാത്തുക്കുട്ടിയുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.
ഒരാഴ്ചയായി കെട്ടിടത്തിനുള്ളിൽ പാമ്പിന്റെ സാന്നിദ്ധ്യം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, ഇത് ഉപദ്രവകാരിയല്ലാത്ത ചേരയാണെന്നാണ് കരുതിയത്. ഇന്നലെ പാമ്പിനെ കണ്ടപ്പോഴും ചേരയാണെന്നാണ് കരുതിയത്. പത്തിവിടർത്തി ഉയർന്നു നിന്നതോടെയാണ് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്.
സ്ഥലത്തെത്തിയ പാമ്പുപിടിത്ത വിദഗ്ദ്ധൻ ഉതിമൂട് മാത്തുക്കുട്ടി പാമ്പിനെ പിടികൂടി ചാക്കിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *