വടകര എം.ഡി.എം.എ കേസ്: അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധം

വടകര: എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം…

Read More

മുണ്ടക്കൈ ഉരുൾദുരന്തത്തിന് നാളെ രണ്ടാണ്ട്

മുണ്ടക്കൈ (വയനാട്): നഷ്ടങ്ങളുടെ നോവുകൾ ഹൃദയകോണിൽ ഒളിപ്പിച്ച അവരുടെ ജീവിതം വീണ്ടും തളിർത്തു. എല്ലാ വേരുകളും നഷ്ടമായവരുടെ പുതുജീവിതം പതുക്കെയെങ്കിലും പൂത്തുതുടങ്ങി. നാടും നാട്ടുകാരും അണച്ചുപിടിച്ചതിന്റെ ധൈര്യമാണവരെ മുന്നോട്ടുനയിക്കുന്നതെങ്കിലും സർക്കാർ സംവിധാനങ്ങളുടെ മെല്ലെപോക്കിൽ അവർ ഖിന്നരാണ്. ഒറ്റമനസ്സോടെ ഒരുമിച്ച് ജീവിച്ച 298 പേരെയും സകല സമ്പാദ്യങ്ങളെയും ഇല്ലാതാക്കിയ മുണ്ടക്കൈ ഉരുൾദുരന്തത്തിന് ജൂലൈ 30ന് രണ്ട് വർഷം തികയുന്നു. മരണപ്പെട്ടവരെ അടക്കിയ പുത്തുമല ഹൃദയഭൂമി ശ്മശാനത്തിൽ വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവമതപ്രാർഥനയടക്കം നടത്തും….

Read More

വരുന്നത് ഇടിമിന്നലോട് കൂടിയ മഴ; ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. മഞ്ഞ അലർട്ട് 30/07/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

Read More

അനുമതിയില്ലാതെ കുംഭമേള വൈറൽ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുത്’ : കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ കുംഭമേള വൈറൽ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുതെന്ന് കർശന നിർദേശം. നാട്ടിലേക്ക് തിരിച്ചയച്ചാൽ ‘ദുരഭിമാനക്കൊല’ നടക്കാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ കക്ഷിയായ എസ്എച്ചഒ, സർക്കാർ അഭിഭാഷകൻ മുഖേനയല്ലാതെ നേരിട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്തയച്ച നടപടി ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്നും സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ ചുമതലയുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ…

Read More

സമരക്കാർക്ക് ഭക്ഷണം നൽകിയതിനെതിരെ പീഡനം: ജുനൈദ് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: സി.​ജെ.​പിയു​ടെ ജന്തർ മന്തർ സ​മ​ര​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ന് പൊ​ലീ​സ് പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ജു​നൈ​ദ് സു​പ്രീം​കോ​ട​തി​യി​ൽ. ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട സ​മ​ര​ത്തി​ൽ സ്വ​മേ​ധ​യ എ​ത്തി​യാ​ണ് ജു​നൈ​ദ് സ​മ​ര​ക്കാ​ർ​ക്ക് എ​ല്ലാ നേ​ര​വും ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ന​ൽ​കി​യ​ത്. സ​മ​രം അ​വ​സാ​നി​ച്ച​തി​നു​പി​ന്നാ​ലെ, ആ​റ് മ​ണി​ക്കൂ​ർ നേ​രം ഡ​ൽ​ഹി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം ഡ​റാ​ഡൂ​ൺ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് അ​ദ്ദേ​ഹം ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യു.​പി പൊ​ലീ​സ് ഗാ​സി​യാ​ബാ​ദി​ലെ വീ​ട് റെ​യ്‌​ഡ് ചെ​യ്ത് ത​ന്‍റെ പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മീ​റ​റ്റി​ലു​ള്ള…

Read More

കനത്ത മഴയിൽ വീട് തകർന്നു, വൻ ദുരന്തം ഒഴിവായി

ഗുരുവായൂർ :  നഗരസഭയിൽ കനത്ത മഴയെത്തുടർന്ന് ഗുരുവായൂരിൽ വീട് തകർന്നു വീണു. നഗരസഭയിലെ മുപ്പത്തിയൊമ്പതാം വാർഡിൽ തമ്പുരാൻപടിക്ക് സമീപം വടക്കേപുരക്കൽ ദേവകിയുടെ വീടാണ് ശക്തമായ മഴയിൽ തകർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.അപകടം നടക്കുന്ന സമയത്ത് ദേവകിയും മകനും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഓട് തകരുകയും അതിലൂടെ വെള്ളം ചുമരിലേക്ക് ഒലിച്ചു ചുമർ ഇടിയുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ദേവകിയെയും മകനെയും മകളുടെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Read More

അഖിൽ മാരാരുടെ രാജിക്ക് പിന്നാലെ ചർച്ചയായി രമേഷ് പിഷാരടിയുടെ പഴയ പ്രസ്താവന

കൊച്ചി : ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ച അഖിൽ മാരാരുടെ നടപടിക്ക് പിന്നാലെ, നടനും എം.എൽ.എയുമായ രമേഷ് പിഷാരടി മുമ്പ് അദ്ദേഹത്തെക്കുറിച്ച് നടത്തിയ പരിഹാസ രൂപേണയുള്ള പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു. പറയുന്ന നിലപാടുകൾ ഇടയ്ക്കിടെ തിരുത്തിപ്പറയുന്ന അഖിൽ മാരാരുടെ സ്വഭാവത്തെക്കുറിച്ച് പിഷാരടി മുൻപ് പറഞ്ഞ കാര്യങ്ങൾ, ഇപ്പോഴത്തെ രാജിയോടെ കൂടുതൽ ശരിവെക്കപ്പെടുകയാണെന്നാണ് സോഷ്യൽ മീഡിയ ഭാഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർഥിയായും, രമേഷ് പിഷാരടി പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ച…

Read More

‘പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം’; പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമെന്ന് സിജെപി മാർച്ചിൽ സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമാണെന്ന് സുപ്രീം കോടതി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പൊലീസ് നിയമങ്ങൾ പാലിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തീർത്തും സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. ആരെങ്കിലും നിയമത്തിനപ്പുറം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നിയമംതന്നെ അത് കൈകാര്യം ചെയ്യും. ഉത്തരവാദിത്തം പാലിച്ചില്ലെങ്കിൽ അന്വേഷണം അർത്ഥമില്ലാത്തതാകുമെന്നും സുപ്രീം കോടതി പറഞ്ഞു. ‘വിശദമായ വാദത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. ഇത് വിദ്യാർത്ഥികൾ നടത്തിയ തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നു. അവർ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രതിഷേധം നടന്നത്….

Read More

‘അത്തരം ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കില്ല’; അഖിലിന് വാർഡ് കമ്മിറ്റിയുടെ ചുമതല പോലും നൽകിയിട്ടില്ലെന്ന് സാബു എം ജേക്കബ്

കൊച്ചി: സംവിധായകൻ അഖിൽ മാരാർക്ക് ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്. ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.   അഖിൽ മാരാർ സാബു ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി…

Read More

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയത് സാങ്കേതിക തകരാർ മൂലം; സർക്കാരിനോട് ക്ഷമാപണം നടത്തി മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്‌ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തതിൽ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്‌തതെന്നും മെറ്റ ഇന്ന് സർക്കാരിനെ അറിയിച്ചു. വീഡിയോ പിന്നീട് ഫേസ്‌ബുക്കിൽ ലഭ്യമാക്കിയെന്നും മെറ്റ പ്രസ്‌താവനയിലൂടെ അറിയിച്ചു. സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കാനുള്ള കാരണവും പരിശോധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വിശദീകരണം നൽകാനായി മെറ്റ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മോദിയുടെ വീഡിയോ ബ്ലോക്ക് ചെയ്‌തതിൽ മെറ്റയുടെ ആഗോള…

Read More