ഇരുപത് ലക്ഷം ജന സംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കൂ
തിരുവനന്തപുരം: ഇരുപത് ലക്ഷം ജന സംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കൂവെന്ന മാനദണ്ഡം കേന്ദ്രം കർശനമാക്കിയതോടെ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ തുലാസിൽ. 16.79 ലക്ഷമാണ് തിരുവനന്തപുരത്തെ ജനസംഖ്യ. കോഴിക്കോട്ട് ആറ്ലക്ഷത്തോളമേയുള്ളൂ. കോയമ്പത്തൂർ, മധുര നഗരങ്ങളിൽ മെട്രോയ്ക്കുള്ള അപേക്ഷ കേന്ദ്രം നിരസിച്ചതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടിടത്തും 15ലക്ഷം വീതമാണ് ജനസംഖ്യ. അതേസമയം, 20 ലക്ഷം ജനസംഖ്യയില്ലെങ്കിലും തലസ്ഥാന നഗരങ്ങൾക്ക് മെട്രോ അനുവദിക്കാറുണ്ട്. ബിഹാറിന്റെ തലസ്ഥാനമായ പട്ന(17ലക്ഷം), മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാൽ(18.8ലക്ഷം) എന്നിവിടങ്ങളിൽ അനുവദിച്ചിരുന്നു. തിരുവനന്തപുരം നഗരസഭ ബി.ജെ.പി…