ജന്തർ മന്തർ സമരം: ഇടതുപക്ഷത്തിനെതിരെ ആരോപണവുമായി ആർ എസ് എസ് മുഖപത്രം
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലുയർന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ, എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾക്കെതിരെ ആരോപണവുമായി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’. യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ചൈനീസ് ഇടപെടലുമെന്നാണ് ‘ഓർഗനൈസർ’ ആരോപിക്കുന്നത്. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വിദേശ ഫണ്ടുകൾ സ്വീകരിച്ചാണ് എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ സമരത്തിൽ പങ്കെടുത്തതെന്നും ഓർഗനൈസർ ആരോപിക്കുന്നു. ഡൽഹിയിലുണ്ടായ സമരം ഇന്ത്യ വിരുദ്ധവും തീവ്ര ഇടത് ചിന്താഗതിക്കാർ നിയന്ത്രിക്കുന്നതുമായ ഒരു നീക്കമാണെന്ന് ലേഖനം വിശേഷിപ്പിക്കുന്നു. ജന്തർ മന്തറിലെ വൻ സമര…