കടയുടമ പറഞ്ഞതാണ്, പണം വേണം’; മാസ്ക് ധരിച്ചെത്തി, സെയിൽസ് ഗേളിനെ പറ്റിച്ച് പണംതട്ടി
കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്ഷന് സമീപമുള്ള സ്ഥാപനത്തില്‍ ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇതിന് അര മണിക്കൂർ മുൻപ് കടയുടമ ഉണ്ടോ എന്ന് ഇയാൾ സ്ഥാപനത്തിലെത്തി അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന തട്ടിപ്പുകാരൻ ‘കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള കാശും തരാൻ പറഞ്ഞു’ എന്നും ജീവനക്കാരിയോട്…