അമേരിക്കയിൽ ഗൂഗിൾ ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജയെ വെടിവച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയായ ഗൂഗിളിലെ മുതിർന്ന ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവച്ചുകൊന്നു. ശീതൾ വ്രസെൻ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി വ്രസെനെ (56) അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇവരുടെ മകനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വെടിവയ്പ്പ് നടന്നെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ശീതളിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് പുറത്ത് വെടിയേറ്റ് കിടന്ന 23കാരനായ മകൻ ജെയ്‌സൺ…

Read More

രണ്ട് മൂക്കുത്തിക്ക് വേണ്ടി വൃദ്ധയെ കൊന്നു, പ്രതി പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. അട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് (66) കൊല്ലപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളായ ഉദയകുമാറിനെയും 17കാരനെയും കസ്റ്റഡിയിലെടുത്തത്. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. റോഡിലൂടെ പോകുകയായിരുന്ന സരസമ്മാളിനെ സാരി കാണിച്ചുതരാം എന്ന വ്യാജേനെയാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മൂക്കുത്തി മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ജൂൺ പത്ത് മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. തുടർന്ന് ജൂൺ 12ന്…

Read More

ജോലിക്കായി അമ്മയെ കൊന്ന മകൾ അച്ഛനെയും വകവരുത്തിയെന്ന്

ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കൾ. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ മരണത്തിലും അസ്വാഭികതയുണ്ടെന്നും ആയുഷിയുടെ പങ്കുണ്ടാകാമെന്നുമാണ് മാതൃസഹോദരൻ രാകേഷ് ശർമ ആരോപിച്ചിരിക്കുന്നത്. വിജയ് ശർമയുടെ മരണത്തെത്തുടർന്നാണ് ഭാര്യ നീരജ് ശർമയ്ക്ക് ഭർത്താവിന്റെ ജോലി ലഭിക്കുന്നത്. ഈ ജോലി സ്വന്തമാക്കുന്നതിനായാണ് ആയുഷി അമ്മാവന്റെയും വാടകകൊലയാളിയുടെയും സഹായത്തോടെ റോഡപകടമുണ്ടാക്കി നീരജ് ശർമയെ കൊലപ്പെടുത്തിയത്. അമ്മയെ…

Read More

എം.എൽ.എയുടെ ഒപ്പിട്ട് പണം തട്ടിയ മുൻ പി.എ അറസ്റ്റിൽ

അന്തിക്കാട്: എം.എൽ.എയുടെ പേരിൽ കള്ള ഒപ്പിട്ട് നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ തട്ടിയെടുത്ത കേസിൽ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. നാട്ടികയിലെ മുൻ സിപി.ഐ എം.എ.ൽ.എ സി.സി. മുകുന്ദന്റെ പി.എ ആയിരുന്ന മസൂദ് കെ. വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പി.എആയും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. 2021 ജൂൺ – 2023 ഡിസംബർ വരെയുള്ള കാലയളവിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തെന്ന വ്യാജേന, എം.എൽ.എയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച്…

Read More

ഫൈവ് സ്റ്റാർ ഹോട്ടലുകളോട് പക; 30 വർഷത്തിനിടെ 300-ലധികം ആഡംബര ഹോട്ടലുകളെ പറ്റിച്ചു, 69കാരൻ പിടിയിൽ

ന്യൂഡൽഹി: ആഡംബരഹോട്ടലുകളിൽ താമസിച്ച ശേഷം സ്ഥിരമായി ബില്ല് കൊടുക്കാതെ മുങ്ങുന്ന 69 കാരൻ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശിയായ ബിങ്‌സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വർഷത്തിനിടെ ഏകദേശം 300-ലധികം ആഡംബര ഹോട്ടലുകളെയാണ് ബിങ്‌സൺ കബളിപ്പിച്ചത്. വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുകയും ബിൽ അടയ്‌ക്കാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അദ്ധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങിയ വ്യാജവിലാസങ്ങളിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ…

Read More

സാവരിയയെ പ്രതി മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു; മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ’; ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് – മിനി ദമ്പതികളുടെ മകൾ സാവരിയ ബസന്താണ് (22) മരിച്ചത്.   പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സദറുൽ ആനത്തിലെ (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തെയിരിക്കുകയാണ് സാവരിയയുടെ കുടുംബം.   ‘ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും…

Read More

ഇഡി ആക്രമണ കേസ്,​സുഗതന് ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട…

Read More

ലഹരി വില്പനയ്ക്കെത്തിയെന്ന് സംശയം, പെരുമ്പാവൂരിൽ യുവാക്കളെ മുട്ടുകാലിൽ നിറുത്തി തല മൊട്ടയടിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ലഹരിവില്പന ആരോപിച്ച് മൂന്നുയുവാക്കളെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയെന്ന് പരാതി. ആറുപേർ തങ്ങളെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും തല മൊട്ടയടിക്കുകയും ചെയ്തെന്നാണ് യുവാക്കളുടെ പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്.   ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂർ ഭായികോളനിക്ക് സമീപത്തായിരുന്നു സംഭവം. പ്രദേശത്ത് ലഹരി വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. തങ്ങളെ തടഞ്ഞുനിറുത്തി ഒരു മുറിയിലേക്ക് കൊണ്ടുപോയി മുട്ടുകാലിൽ നിറുത്തിയശേഷം സമീപത്തുള്ള ബാർബറെ കൊണ്ടുവന്ന് തല മൊട്ടയടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കണ്ടാൽ അറിയാവുന്ന…

Read More

ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനൽകി; അമേരിക്കയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: അമേരിക്കയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെൽവ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ അപാർട്‌മെന്റ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ബാ‌ത്ത്‌റൂമിനുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും വാതിൽതുറക്കുന്നില്ലെന്നും അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതിൽ ബലമായി പൊളിച്ച് അകത്തുകടന്നപ്പോൾ രാജിത നിലത്ത് മരിച്ചുകിടക്കുകയായിരുന്നു.   ആദ്യഘട്ടത്തിൽ നടത്തിയ…

Read More

അന്ന് സുകുമാരക്കുറുപ്പിനെ കണ്ടത് സത്യം

ആലപ്പുഴ: ‘ ദാ… ആ നടന്നുപോകുന്നതാണ് ശിവരാമക്കുറുപ്പിന്റെ മകൻ സുകുമാരൻ. ഗൾഫിൽ നിന്ന് വന്നതാണ്….” വഴിയിലൂടെ നടന്നുപോയ സുകുമാരക്കുറുപ്പിനെ ചൂണ്ടിക്കാട്ടി വീട്ടുമുറ്റത്ത് നിന്ന് അച്ഛൻ രാമകൃഷ്ണൻ പറഞ്ഞപ്പോഴാണ് പതിനെട്ടുകാരി രത്നമ്മ ആ ചെറുപ്പക്കാരനെ അടുത്തുകണ്ടത്. രണ്ടു ദിവസത്തിനുശേഷം കേട്ടത് സുകുമാരക്കുറുപ്പിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയെന്ന വാർത്ത. ആ ചെറുപ്പക്കാരന്റെ മുഖം വേദനയോടെ രത്നമ്മയുടെ മനസ്സിൽ പതിഞ്ഞു. വൈകാതെ ചാക്കോവധക്കേസും കുറുപ്പിന്റെ തിരോധാനവും വാർത്തകളിൽ നിറഞ്ഞു. 1984 ജനുവരി 21ന് ആയിരുന്നു കൊലപാതകം. 1988ൽ സുകുമാരക്കുറുപ്പിനെ ബൊക്കാറോയിൽവച്ച് നേരിൽ…

Read More